ലത്തീന്‍ കത്തോലിക്ക സമുദായദിനം ആലപ്പുഴയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ : കേരള ലത്തീന്‍ കത്തോലിക്കാ സമുദായദിനാചരണം ഡിസംബര്‍ മൂന്നിന് ആലപ്പുഴയില്‍ തുടക്കമാകും.രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ദിനാചരണത്തിന്റെ സമാപന സമ്മേളനം നാലിന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പതിനൊന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ദൈവദാസന്‍ റൈനോള്‍ഡ് പുത്തന്‍പുരയ്ക്കല്‍ നഗറില്‍ ( മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച് ) ഷെവ. പ്രൊഫ. എബ്രഹാം അറയ്ക്കല്‍ പതാക ഉയര്‍ത്തുന്നതോടെ ദിനാചരണത്തിന് തുടക്കാമാകും. 10.30ന് നിര്‍വാഹക സമിതിയോഗം ചേരും. ബിഷപ്പ് ഡോ. സൂസപാക്യം അധ്യക്ഷനാകും.
സാംസ്‌ക്കാരിക സമ്മേളനം പാപ്പുക്കുട്ടി ഭാഗവതര്‍ ഉദ്ഘാടനം ചെയ്യും.ക്ലീറ്റസ് കളത്തില്‍ സ്വാഗതം പറയും. ആലപ്പുഴ കടപ്പുറത്ത് (ജേക്കബ് അറയ്ക്കല്‍ നഗര്‍ ) നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം അധ്യക്ഷന്‍ ആകും. ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപൊഴിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സുവനീര്‍ പ്രകാശനം നടത്തും.
കെ.സി വേണുഗോപാല്‍ എം പി , എം എല്‍ എമാരായ ഹൈബി ഊഡന്‍. കെ ജെ മാക്‌സി, എം വിന്‍സെന്റ്, ടൈസണ്‍ മാസ്റ്റര്‍. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ആന്റണി നെറോണ, ജോസഫ് സ്റ്റാന്‍ലി തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ.പയസ് ആറാട്ടുക്കുളം, ഫാ. നെല്‍സണ്‍ തൈറപമ്പില്‍, ഫാ. ജോയി പുത്തന്‍വീട്ടില്‍, ഫാ. മിള്‍ട്ടന്‍ കളപുരയ്ക്കല്‍, അനീഷ് ആറാട്ടുകുളം, മൈക്കിള്‍ പി ജോണ്‍,തങ്കച്ചന്‍ ഈരാശേരില്‍, ക്ലീറ്റസ് കളത്തില്‍, ഫാ. ഫ്രാന്‍സീസ് കൊടിയനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."