മിഷിഗണില്‍ ട്രംപിന് ചരിത്രവിജയം ട്രംപിന്റെ ഇലക്ട്രറല്‍ വോട്ട് 306 ആയി വര്‍ധിച്ചു
ഹൂസ്റ്റണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കാതിരുന്ന മിഷിഗണ്‍ സംസ്ഥാനത്തെ ഫലം പുറത്തുവന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആധിപത്യം തകര്‍ത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ചരിത്രവിജയം നേടി. യു.എസ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിക്കപ്പെടുകയും വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്ത മൂന്നു സംസ്ഥാനങ്ങളില്‍ ഒന്നാണ് മിഷിഗണ്‍.
1988 നു ശേഷം ഇതാദ്യമായാണ് ട്രംപിലൂടെ മിഷിഗണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചുപിടിക്കുന്നത്. ഇവിടത്തെ ജയത്തോടെ ട്രംപിന് 16 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി അധികമായി ലഭിച്ചു. സംസ്ഥാനത്ത് പോള്‍ ചെയ്ത 4.8 ദശലക്ഷം വോട്ടുകളില്‍ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിനുള്ളത്.
നിലവിലുള്ള കണക്കനുസരിച്ച് ആകെ 538 ഇലക്ടറല്‍ വോട്ടുകളില്‍ 306 എണ്ണം ട്രംപിനും 232 എണ്ണം ഹിലരിക്കും ലഭിച്ചു. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
മിഷിഗണിലെയും പെന്‍സില്‍വാനിയയിലെയും വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില് സ്റ്റെയ്ന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഗ്രീന്‍ പാര്‍ട്ടിയുടെ ആവശ്യപ്രകാരം വിസ്കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണലിന് തീരുമാനമായിട്ടുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ വോട്ടെണ്ണല്‍ ഹില്ലരിക്കനുകൂലമായാല് പോലും ജയിക്കാനാവശ്യമായ ഇലക്ടറല്‍ വോട്ടുകള്‍ അവര്‍ക്ക് നേടാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."