HOME
DETAILS
MAL
കാസ്ട്രോയുടേത് പുതിയ വികസന മാതൃക: പിണറായി
backup
November 30 2016 | 06:11 AM
തിരുവനന്തപുരം: ഫിദല്‍ കാസ്ട്രോ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചതു പുതിയ വികസന മാതൃകയെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ആര്‍ക്കും വിധേയമാകാതെ എങ്ങനെ ആത്മാഭിമാനത്തോടെ ഉയര്ന്നുനില്ക്കാമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാസ്ട്രോയും ക്യൂബയും ലോകത്തിന് നല്‍കിയത്. സെനറ്റ് ഹാളില്‍ നടന്ന ഫിദല്‍ കാസ്ട്രോ അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ക്യൂബയുടെ അതിജീവനം ലോകവിസ്മയങ്ങളില്‍ ഒന്നാണ്. ജനതയെ പൂര്‍ണമായി വിശ്വാസത്തിലെടുക്കുന്ന നേതൃത്വമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അധ്യക്ഷനായി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, ഒ. രാജഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."