ഉത്സവ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി നഗരസഭ
കുന്നംകുളം: സംസ്ഥാനത്ത് ഏറ്റവും അധികം ഉത്സവങ്ങളുള്ള കുന്നംകുളത്തെ ഉത്സവ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി നഗരസഭ.
നഗരസഭാതൃത്തിയിലെ പൂരങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പെടുത്താനും, അതിനുള്ള ചിലവ് നേരിട്ട് വഹിക്കാനും നഗരസഭ തീരുമാനിച്ചു. നാട്ടാന പരിപാലന ചട്ടപ്രകാരം ഏഴിലധികം ആനകളെത്തുന്ന ഉത്സവങ്ങള്‍ ഇന്‍ഷൂര്‍ ചെയ്യണമെന്നാണ് നിയമം. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിരക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടാകുന്ന പക്ഷം നഷ്ടപരിഹാരം ലഭിക്കും. ഉത്സവങ്ങള്‍ക്ക് പരിപൂര്‍ണ്ണ സംരക്ഷണംനല്‍കുന്ന പദ്ധതി നഗരസഭ നേരിട്ട് നടപ്പിലാക്കും. കുന്നംകുളത്തെ ഉത്സവങ്ങള്‍ക്ക് തിരിതെളിഞ്ഞതിനാല്‍ ഇത്തവണ ഇന്‍ഷൂറന്‍സിനായി പണം അടച്ചതിന്റെ രസീതിയുമായി നഗരസഭയിലെത്തുന്ന കമ്മിറ്റികള്‍ക്ക് പണമായി നല്‍കും. ഇതിനായി ബജറ്റില്‍ തുക വകയിരിത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ പ്രാധാന്യമനുസരിച്ച് 3000 മുതല്‍ 5000 രൂപ വരേ നല്‍കും. ആദ്യമായാണ് ഉത്സവങ്ങളുടെ പരിരക്ഷ ഒരു നഗരസഭ ഏറ്റെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."