സംസ്ഥാന സര്‍ക്കാര്‍ മോദി സര്‍ക്കാരിന്റെ മറ്റൊരുപതിപ്പ്: സുധീരന്‍
തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു പതിപ്പാണ് കേരളത്തിലെ പിണറായി സര്‍ക്കാരെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. കേരളപ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സംസ്ഥാന വ്യാപകമായി സി.പി.എമ്മും ഇടതു സര്‍ക്കാരും വേട്ടയാടല്‍ നടത്തുന്നു.
സംസ്ഥാനത്ത് അധ്യപകരുള്‍പ്പടെ 14000 ത്തോളം ജീവനക്കാരെ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥലംമാറ്റി. മത്സ്യഫെഡ് ഉള്‍പ്പടെയുള്ള സഹകരണ സ്ഥാപനങ്ങളേയും ജില്ലാ സഹകരണ ബാങ്കുകളേയും പിരിച്ചുവിടാനുള്ള ഗൂഢശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ നരന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണു ഫലത്തില്‍ നടപ്പാക്കുന്നത്.
ഭരണകൂട ഭീകരത നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടികളെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും സുധീരന്‍ പറഞ്ഞു. കേരളപ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, വര്‍ക്കിഡ് പ്രസിഡന്റ് ആസ്റ്റീന്‍ തോമസ്, അഡോള്‍ഫ്‌സ് മൊറൈസ്, ലീലാ കൃഷ്ണന്‍ ,എ.കെ.ബേബി, ആര്‍.ഗംഗാധരന്‍ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."