കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലനം
കൊല്ലം: മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന ഇളമാട് പഞ്ചായത്തില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ആറാട്ടുകടവ് നീര്‍ത്തട മണ്ണ് ജല സംരക്ഷണ പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ഡിസംബര്‍ മൂന്നിന് അര്‍ക്കന്നൂര്‍ ഗവ. എല്‍ .പി സ്കൂളില്‍ നടക്കും.
ഉച്ചക്ക് മൂന്നിന് നടക്കുന്ന സമ്മേളനം മുല്ലക്കര രത്നാകരന് എം. എല്‍ .എ ഉദ്ഘാടനം ചെയ്യും. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .ചിത്ര അധ്യക്ഷയാകും. ശാസ്താംകോട്ട മണ്ണ് സംരക്ഷണ ഓഫിസര്‍ മധുര ദേവദാസ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്തംഗം ടി .ഗിരിജാകുമാരി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് .അരുണാദേവി, വൈസ് പ്രസിഡന്റ് സാം കെ .ഡാനിയേല്‍, ഇളമാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .എ .സത്താര്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തംഗം സി .പുഷ്പകുമാരി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി .കെ .ബാലചന്ദ്രന്, ഷീല സജീവ്, പി .വി .മിനിമോള്‍, പഞ്ചായത്തംഗങ്ങളായ എ .നസീമബീവി, ആര്. സലീന, എന്‍. ത്രിവിക്രമന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അസി. ഡയറക്ടര്‍ പി .പി .ഷിബു സ്വാഗതവും എസ് .റിയാസ് നന്ദിയും പറയും. രാവിലെ 10 മുതല്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ശാസ്താംകോട്ട മണ്ണ് സംരക്ഷണ ഓഫിസര്‍ മധുര ദേവദാസ് വിഷയം അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."