കക്കൂസ് ടാങ്ക് പൊട്ടിയിട്ട് മൂന്ന് ദിവസമായിട്ടും നന്നാക്കാന്‍ നടപടിയില്ല
മുക്കം: ദിവസവും നൂറുകണക്കിനു യാത്രക്കാരെത്തുന്ന മുക്കം ബസ് സ്റ്റാന്‍ഡിലെ കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കാന്‍ തുടങ്ങിയിട്ടു മൂന്നു ദിവസമായിട്ടും നന്നാക്കാന്‍ നടപടിയായില്ല. നഗരസഭാ ഓഫിസിനു തൊട്ടുതാഴെയാണു യാത്രക്കാര്‍ക്കു ദുരിതം സമ്മാനിച്ചു കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കുന്നത്. സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്കു പുറമെ ഇവിടുത്തെ വ്യാപാരികളും ഇതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ ദിവസം നഗരസഭയിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടി നശിപ്പിച്ചിരുന്നു. എന്നാല്‍, മൂക്കിനു മുന്‍പിലുള്ള കക്കൂസ് മാലിന്യം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. നഗരസഭാ ചെയര്‍മാന്റെ വാഹനം നിര്‍ത്തിയിടുന്നതും ഈ മാലിന്യത്തിനു മുകളിലാണ്. മാലിന്യ പ്രശ്നത്തില്‍ അധികൃതര്‍ക്കു പരാതി നല്കിയപ്പോള് വിഷയം അന്വേഷിക്കാമെന്ന മറുപടിയാണു ലഭിച്ചതെന്ന് സ്റ്റാന്‍ഡിലെ വ്യാപാരികള്‍ പറഞ്ഞു.
പരാതിയെ തുടര്‍ന്നു പൊട്ടിയ ടാങ്കിനു മുകളില്‍ ചാക്കുകള്‍ വിരിച്ചിട്ടിരിക്കുകയാണ്. സ്റ്റാന്‍ഡില്‍ കക്കൂസ് ടാങ്ക് പൊട്ടിയൊലിക്കുന്നതു നിത്യസംഭവമായിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ടാങ്ക് പൊട്ടിയതിനാല്‍ കക്കൂസ് അടച്ചിട്ടിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."