സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. പ്രവാസി ഡോക്ടര്‍മാരുടെ കൂട്ടായ്മയില്‍ ഇംഗ്ലണ്ടില്‍ തുടക്കം കുറിച്ച സ്റ്റാര്‍കെയര്‍ ഗ്രൂപ്പാണ് കോഴിക്കോട് തൊണ്ടയാട് ജങ്ഷനില്‍ ഹോസ്പിറ്റല്‍ ആരംഭിച്ചത്.
ചികിത്സാരംഗത്ത് സുപ്രധാന മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഡോ. അബ്ദുല്ല ചെറയക്കാട്ടിന്റെ നേതൃത്വത്തിലാണ് ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഹോസ്പിറ്റലിലെ കാത്ത് ലാബും ഒ.ടി കോംപ്ലക്‌സും മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് യൂനിറ്റ് സുലൈമാന്‍ സാലിമും ഇന്റര്‍നാഷനല്‍ പേഷ്യന്റ് ഡസ്‌ക് ഡോ. മസിന്‍ ജവാദ് അല്‍ക്കബൗറിയും, എമര്‍ജന്‍സി ട്രോമ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം എ. പ്രദീപ്കുമാര്‍ എം.എല്‍.എയും, അഡ്വാന്‍സ് സെന്റര്‍ ഫോര്‍ ഇ.എന്‍.ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും, റേഡിയോളജി വിഭാഗം ഐ.എം.എ പ്രസിഡന്റ് ഡോ. പി.എന്‍ അജിതയും ഉദ്ഘാടനം ചെയ്തു. 12 സൂപ്പര്‍ സ്‌പെഷാലിറ്റികളടക്കം 35 ഡിപ്പാര്‍ട്ട്‌മെന്റുകളും അഞ്ച് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റുകളുമാണ് ഇപ്പോള്‍ ഹോസ്പിറ്റലില്‍ സജ്ജമായിരിക്കുന്നത്.
സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ സാമൂഹ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നെസ്റ്റിലെ ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കുള്ള ആരോഗ്യ സംരക്ഷണം സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ ഏറ്റെടുത്തു.
ഇതു സംബന്ധിച്ച ധാരണാപത്രം ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍ നെസ്റ്റ് സെക്രട്ടറി യൂനുസിന് കൈമാറി.
ഡി.സി.സി പ്രസിഡന്റ് കെ.സി അബു, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി ബാബുരാജ്, കൗണ്‍സിലര്‍ കെ.ടി സുഷാജ്, എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സ്റ്റാന്റിങ് കമ്മിറ്റി അംഗം രാധാകൃഷ്ണന്‍ മാസ്റ്റര്‍, സ്റ്റാര്‍ കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സാദിഖ് കൊടക്കാട്, മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്ല ചെറയക്കാട്ട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."