കറന്‍സി നിരോധനം പിന്‍വലിക്കണം: പ്രവാസി സംഘം
മലപ്പുറം: കറന്‍സി നിരോധനം കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്‍.ആര്.ഇ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച പണം പോലും സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല. പണമുണ്ടായിട്ടും ചെലവ് നടത്താന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല.
വിദേശനാണ്യം കൊണ്ടുവന്ന് ഇന്ത്യന്‍ ഖജനാവ് സമ്പന്നമാക്കുന്ന പ്രവാസി മലയാളികളെ കള്ളപ്പണക്കാരും രാജ്യദ്രോഹികളുമായി ചിത്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രവാസികളെ കള്ളപ്പണക്കാര്‍ ആക്കാനുളള ശ്രമത്തിനെതിരേ പ്രത്യക്ഷ പ്രക്ഷോഭങ്ങളുമായി രംഗത്തുവരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ടി കുഞ്ഞിമുഹമ്മദ്, സെക്രട്ടറി പി. സെയ്താലിക്കുട്ടി, എം.സി അബു, സി.കെ കൃഷ്ണദാസ്, സി.പി റസാഖ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."