അര്‍ധദിന പരിശീലനക്ലാസ് നല്‍കും
കല്‍പ്പറ്റ: ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും ഇ-റ്റി.ഡി.എസ്. ക്വാര്‍ട്ടര്‍ലി സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് അര്‍ധദിന പരിശീലനക്ലാസ് നടത്തും. പരിശീലനത്തില്‍ എല്ലാ ഡി.ഡി.ഒ, ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ ട്രഷറി ഓഫിസര്‍ അറിയിച്ചു. ഡിസംബര്‍ 3ന് രാവിലെ 10 മുതല്‍ 1 വരെ മാനന്തവാടി ജി.എച്ച്.എസ്.എസില്‍ മാനന്തവാടി, ദ്വാരക സബ് ട്രഷറിയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവര്‍ക്കും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ഡിസംബര്‍ 8ന് രാവിലെ 10 മുതല്‍ 1 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ജൂബിലി ഹാളില്‍ കല്‍പ്പറ്റ, വൈത്തിരി ട്രഷറികളുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവര്‍ക്കും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 9ന് രാവിലെ 10 മുതല്‍ 1 വരെ സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഹാളില്‍ സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, നടവയല്‍ ട്രഷറിയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവര്‍ക്കും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."