HOME
DETAILS
MAL
ബാങ്ക്മാനേജറെ പൂട്ടിയിട്ടു ചിലര്‍ക്ക് പണം വീട്ടിലെത്തിക്കുന്നതായി ആരോപണം
backup
December 01 2016 | 00:12 AM
രാമപുരം: ബാങ്ക് താല്പര്യക്കാര്ക്കു പണം വീട്ടിലെത്തിച്ചു നല്‍കുന്നെന്ന ആരോപണത്തെ തുടര്‍ന്നു കനറാ ബാങ്ക് മാനേജരെ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. നോട്ട് ക്ഷാമത്തെ തുടര്‍ന്നു ദിവസങ്ങളായി നിക്ഷേപകര്‍ മടങ്ങുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
മാനേജറെ ക്യാബിനില്‍ പൂട്ടിയിട്ടു ഉപരോധിക്കുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന ഉപരോധം മണിക്കൂറുകളോളം നീണ്ടു. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നു കൊളത്തൂര്‍ എസ്.ഐ പി. ഷാജി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയറാം എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പണമെത്തിക്കാമെന്ന ഉറപ്പിലാണ് സമരം നിര്‍ത്തിയത്. സമരത്തിനു പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് പി.ടി ബഷീര്‍, വി.പി അയ്യപ്പന്, സി.പി ഷമീര്‍, കൊളത്തന് താറ്റില്‍ നാസര്‍, പി.ടി അബ്ബാസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."