യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍
കോതമംഗലം: കോതമംഗലത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്റില്‍. മൈസൂരില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായ യദുകൃഷ്ണന് (35), ശിവാനന്ദ് (32) എന്നിവരെയാണ് കോതമംഗലം കോടതി റിമാന്‍ഡ് ചെയ്തത്.
പ്രതികളില്‍ നിന്ന് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് തട്ടിക്കൊണ്ടു പോകല്‍ സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നാണറിയുന്നത്. കേസില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തോട്ടക്കര റഫീഖ്, അരിയില്‍ മുസ്തഫ, മലപ്പുറം വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് റഫീഖ്, കോതമംഗലം സ്വദേശി സിബി ചന്ദ്രന് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ മാസം 31 നായിരുന്നു കോതമംഗലം കോഴിപ്പിള്ളി പണിക്കവളപ്പില്‍ കോടാലി ശ്രീധരന് എന്നറിയപ്പെടുന്ന ശ്രീധരന്റെ മകന് അരുണ്‍കുമാറിനെ (30)എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ മാതാവ് വത്സല ഇതു സംബന്ധിച്ച് കോതമംഗലം പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വോഷണത്തില്‍ സംഭവത്തിന് പിന്നില്‍ കുഴല്‍പണ ഇടപാടുകാര്‍ക്ക് ബന്ധമുള്ളതായി വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."