കള്ളപ്പണക്കാരെ സഹായിക്കാനുള്ള തീരുമാനം: പാച്ചേനി
കണ്ണൂര്‍: കള്ളപണക്കാരെ പിടികൂടാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയത് കള്ളപ്പണക്കാരെ സഹായിക്കുന്ന നയമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി. ലോട്ടറി സമ്മാനഘടന പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് അസോസിയേഷന് (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മറ്റി ലോട്ടറി ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി എന്തുകൊണ്ട് വിദേശത്തെ കള്ളപ്പണക്കാരെ കുറിച്ചു മിണ്ടുന്നില്ലെന്നും കുത്തകകളുടെ വായ്പ എന്തുകൊണ്ട് എഴുതി തള്ളുന്നുവെന്നും സതീശന് പാച്ചേനി ചോദിച്ചു.
ജില്ലാ പ്രസിഡന്റ് പ്രേംജിത്ത് പൂച്ചാലി അധ്യക്ഷനായി. എടക്കാട് പ്രേമരാജന്‍, ജോണ്‍ ജോര്‍ജ് പ്ലാത്തോട്ടം, കെ.പി രാധാകൃഷ്ണന്, കൂക്കിരി രാജേഷ്, കല്ലിക്കോടന്‍ രാജേഷ്, ബ്ലാത്തൂര്‍ ചന്ദ്രന്, പട്ടുവം ദാമോദരന്‍, ചന്ദ്രന് പാപ്പിനിശേരി, എം പ്രഭാകരന്, സുധീഷ് ഇരിട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."