HOME
DETAILS

അരീക്കോട് പഞ്ചായത്തിലെ ഉപയോഗശൂന്യമായ അറവുശാല സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നു

  
backup
December 02 2016 | 00:12 AM

%e0%b4%85%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89

അരീക്കോട്: കാടു മൂടിക്കിടക്കുന്ന അരീക്കോട് പഞ്ചായത്തിലെ അറവുശാലയും പരിസരവും സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നു. പത്തുവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന ഐ.ടി.ഐ പരിസരത്തെ അറവുശാലയാണ് രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ സുഖവാസകേന്ദ്രമാവുന്നത്.
1992-93 കാലത്തെ ഭരണസമിതിയാണ് ഭൂമി വാങ്ങി അറവുശാലയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അരീക്കോട് ടൗണിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കന്നുകാലി അറവുകള്‍ പ്രയാസം സൃഷ്ടിച്ചതോടെയാണ് പഞ്ചായത്തിന് കീഴില്‍ അറവുശാല തുടങ്ങിയത്. കുറച്ചുകാലം ഇത് പ്രവര്‍ത്തിച്ചിരുന്നെങ്കിലും പ്രദേശവാസികള്‍ക്ക് പ്രയാസമായതോടെ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.
ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കാതെ നിര്‍മാണം പൂര്‍ത്തീകരിച്ചതാണ് അറവുശാല പൂട്ടാന്‍ കാരണമായത്. അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നില്ല.
ഉടമസ്ഥരില്ലാതെ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ കെട്ടാനും ഈ കെട്ടിടം ഉപയോഗിച്ചിരുന്നു.
ലക്ഷങ്ങള്‍ മുടക്കി ചെലവഴിച്ച കെട്ടിടം പത്തുവര്‍ഷമായി കാട് മൂടി കിടക്കുന്നതാണ് മദ്യപാന്മാര്‍ക്കും മറ്റും സൗകര്യമായിരിക്കുന്നത്. അറവുശാലക്ക് പ്രവേശന കവാടമുണ്ടെങ്കിലും ആര്‍ക്കും യഥേഷടം കയറി ചെല്ലാവുന്ന അവസ്ഥയിലാണുള്ളത്. അതിനിടെ കെട്ടിടം ഉപകാരപ്രദമായ പദ്ധതികള്‍ക്കായി വിനിയോഗക്കാമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  22 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  31 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  36 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago