HOME
DETAILS
MAL
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് ഫ്രാന്‍സോ ഒലാദ്
backup
December 02 2016 | 05:12 AM
പാരീസ്: അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്സോാ ഒലാദ്. ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയിലാണ് താനിനി മത്സരിക്കുന്നില്ലെന്ന വിവരം ഒലാദ് അറിയിച്ചത്.
ആധുനിക ഫ്രാന്‍സിന്റെ ചരിത്രത്തില്‍ വീണ്ടും പ്രസിഡന്റായി മത്സരിക്കാത്ത ആദ്യത്തെ വ്യക്തിയാണ് ഒലാദ്. ജനപ്രീതി കുറഞ്ഞതിനെ തുടര്‍ന്നാണ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ ഒലാദ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് സൂചന. ഒലാദിന്റെ ഭരണകാലത്തില് തൊഴിലില്ലായ്മ കൂടിയതും, തുടരെയുണ്ടായ ഭീകരാക്രമണങ്ങളും ജനങ്ങളില്‍ ഭരണവിരുദ്ധ വികാരവും അരക്ഷിതത്വവും വര്ധിപ്പിതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജനുവരിയില്‍ നടക്കുന്ന പ്രൈമറിയില്‍ നിലവിലെ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."