HOME
DETAILS

മരണക്കയത്തില്‍നിന്ന് ആയിഷ കരയ്ക്കുകയറ്റിയത് അഞ്ച് ജീവനുകള്‍

  
backup
December 02 2016 | 06:12 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%af


തിരൂരങ്ങാടി: പുഴയില്‍നിന്നും ഒരലര്‍ച്ചയാണ് കേട്ടത്. അടുക്കളജോലിയിലായിരുന്ന ആയിഷ പുഴയിലേക്കോടി. ആരൊക്കെയോ മുങ്ങിത്താഴുന്നു. പിന്നീടൊന്നും ആലോചിച്ചില്ല. വെള്ളത്തിലേക്ക് എടുത്തുചാടി. ഒരാളുടെ മുടിയില്‍ പിടുത്തമിട്ടു സര്‍വ ശക്തിയുമെടുത്ത് കരയിലേക്ക് നീന്തി. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ പരസ്പരം പിടുത്തമിട്ടിരുന്ന അഞ്ചുപേരും ഇതോടെ ഒരുമിച്ച് കരയിലെത്തി. പുഴയുടെ ആഴത്തില്‍നിന്നും ആയിഷയുടെ കൈകളിലൂടെ ജീവിതത്തിലേക്ക് കരകയറിയത് ബന്ധുക്കളായ അഞ്ച് പേരാണ്. ഉള്ളണം തയ്യില്‍പ്പടി പുറ്റേക്കാട് അബ്ദുല്‍ അസീസിന്റെ ഭാര്യയാണ് നാല്‍പ്പതുകാരിയായ ആയിഷ. ആയിഷയുടെ മരുമകളുംപുറ്റേക്കാട് മുസ്തഫയുടെ ഭാര്യയുമായ ഹാദിയ (18), കുന്നത്തുപറമ്പ് പാലത്തിങ്ങല്‍ മുനീറിന്റെ ഭാര്യ ഉമ്മുസല്‍മ(19), കുന്നത്തുപറമ്പ് കരിവീട് മാളിയേക്കല്‍ ഉമ്മറിന്റെ ഭാര്യ റഷീദ (42), പരപ്പനങ്ങാടി വെള്ളിയേങ്ങല്‍ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ സഈദ (32), കുന്നത്തു പറമ്പ് പാലത്തിങ്ങല്‍ യൂസുഫിന്റെ ഭാര്യ സഫിയ (42) എന്നിവരാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൂന്നിയൂര്‍ കുന്നത്തുപറമ്പ് കളിയാട്ടമുക്ക് റോഡിലെ മുറിക്കുംതറ കടവില്‍ അപകടത്തില്‍പ്പെട്ടത്. പുഴയോരത്തെ മാളിയേക്കല്‍ കുഞ്ഞിക്കമ്മുവിന്റെ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് അടുത്ത ബന്ധത്തില്‍പ്പെട്ടവരെല്ലാം ഒരുമിച്ചുകൂടിയത്. ഇതില്‍ ചിലര്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് വസ്ത്രങ്ങള്‍ അലക്കാന്‍ കടവിലെത്തിയതായിരുന്നു.
ഹാദിയ, ഉമ്മുസല്‍മ, റഷീദ എന്നിവര്‍ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ ഹാദിയ കാല്‍ വഴുതിവീണ് പുഴയിലെ ആഴംകൂടിയ ഭാഗത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. രക്ഷപ്പെടുത്താനെത്തിയ ഉമ്മുസല്‍മയെ ഹാദിയ കടന്നുപിടിച്ചതോടെ ഇരുവരും താഴ്ചയിലേക്ക് മുങ്ങിപ്പോയി. ഇതുകണ്ട് ഇരുവരെയും രക്ഷിക്കാനിറങ്ങിയ റഷീദയുടെയും ഗതി ഇതുതന്നെയായിരുന്നു. മൂന്നുപേര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട സഈദ, സഫിയ എന്നിവര്‍ നീന്തി മൂവരെയും രക്ഷപ്പെടുത്താന്‍ തുനിഞ്ഞെങ്കിലും മുങ്ങിത്താഴ്ന്നവര്‍ കടന്നുപിടിച്ചതിനാല്‍ രക്ഷപ്പെടാനാവാതെ കൂടെ ഇവരും താഴ്ന്നു.
മല്‍പ്പിടുത്തത്തിനിടെ വെള്ളത്തിനു മുകളിലേക്കുയര്‍ന്ന സഫിയ അലറിവിളിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടിലെ അടുക്കളയിലായിരുന്ന ആയിഷ ഓടിച്ചെന്ന് പുഴയിലേക്ക് എടുത്തുചാടി എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  6 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  23 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago