HOME
DETAILS
MAL
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം; ഉത്തരാഖണ്ഡിലും പ്രകമ്പനം
backup
December 02 2016 | 06:12 AM
ന്യൂഡല്‍ഹി: ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിലും പ്രകമ്പനമുണ്ടായി. ഇന്നലെ രാത്രി 10.22 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഉത്തരാഖണ്ഡില്‍ നിന്നും 24 കിലോമീറ്റര്‍ അകലെ ദാരുചലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട് ചെയ്തു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."