ആദായനികുതി ഭേദഗതി ബില്‍: പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ആദായ നികുതി ഭേദഗതി ബില്‍ ചട്ടം ലംഘിച്ച് പാസാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് പരാതി ഉന്നയിച്ചു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് , ഇടത് നേതാക്കള്‍ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.
ഭരണഘടനാ നിബന്ധന ലംഘിച്ചു കൊണ്ടാണ് നിയമം പാസാക്കിയതെന്നും അതുകൊണ്ട് ബില്ലിന് അംഗീകാരം നല്‍കരുതെന്നും നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാറിന്റെ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നല്കി.
ആദായ നികുതി നിയമ ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടയില്‍ ചര്‍ച്ച കൂടാതെയാണ് ചൊവ്വാഴ്ച ലോക്സഭ പാസാക്കിയത്.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയെ മറികടക്കാന്‍ മണിബില്‍ എന്ന പരിഗണന നല്‍കുകയും ചെയ്തു. മണി ബില്ലിന് രാജ്യസഭയുടെ അംഗീകാരം നിര്‍ബന്ധമില്ല.
രാഷ്ട്രപതിയുടെ ഒപ്പ് ലഭിക്കുന്നതോടെ ബില്‍ പ്രാബല്യത്തിലാകും. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയെ പ്രതിക്ഷം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."