പ്രത്യേക കോടതി: പൊലിസുകാര്‍ യൂനിഫോം ധരിക്കരുതെന്ന്
തിരുവനന്തപുരം: ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്കല് നിയമപ്രകാരം രൂപീകൃതമായ പ്രത്യേക കോടതികളില്‍ ഹാജരാകുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ കോടതിനടപടികളില്‍ പങ്കെടുക്കുമ്പോള്‍ യൂനിഫോം ധരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിര്‍ദേശിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിക്കാന്‍ കമ്മിഷന് ചെയര്‍പേഴ്സണ്‍ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് സംസ്ഥാന പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടു. കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെയും പൊലിസ് ഉദ്യോഗസ്ഥര്‍ യൂനിഫോം ധരിക്കരുത്.
പീഡനത്തിന് ഇരകളായി പ്രത്യേക കോടതികളില്‍ ഹാജരാകുന്ന കുട്ടികള്‍ക്ക് ആ ആനുകൂല്യം നിഷേധിക്കുന്നത് നിയമത്തിന്റെ അന്തഃസത്തയ്ക്ക് എതിരും ശിശുസൗഹൃദ വിചാരണനടപടികളുടെ ലംഘനവുമാണെന്ന് കമ്മിഷന് വിലയിരുത്തി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."