ചെറാടിലെ അനധികൃത ഭൂമി കയ്യേറ്റം; പ്രതിഷേധം ശക്തമാകുന്നു
മലമ്പുഴ: മലമ്പുഴയിലെ ചെറാട് വനദുര്‍ഗാദേവി നഗറില്‍ ക്ഷേത്ര ഉത്സവങ്ങളും യുവജനങ്ങളുടെ കലാസാംസ്‌ക്കാരിക പരിപാടികളും പാരമ്പര്യമായി നടന്നുവരുന്ന നീറാത്തോടിന് ഇരുവശത്തുമുള്ള ഭൂമി (ബ്ലോക്ക് നമ്പര്‍ 26181, 185 )പതിച്ചു കൊടുക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. ഈ നീക്കം സാമുദായിക കലാപം ഉണ്ടാക്കാനും ഇവിടുത്തെ ജനതയുടെ മതസൗഹാര്‍ദ്ദ സംസ്‌ക്കാരത്തിന് ഭീഷണിയുമാകുമെന്ന സ്ഥിതിയാണ് ഇവിടെ ചേരി നിര്‍മിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും നേരിടാന്‍ കെ.എം. ഗംഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു.
പി. നാരായണന്‍, കെ. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചേരിവിരുദ്ധ സമിതി എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുകയും ചെയര്‍മാന്‍ സി.ആര്‍ ഷണ്‍മുഖന്‍, വൈസ് ചെയര്‍മാന്‍ ചന്ദ്രന്‍ കെ, കണ്‍വീനര്‍ കെ.എം. ഗംഗാധരന്‍, ജോയിന്റ് കണ്‍വീനര്‍ എം.സി. തങ്കപ്പന്‍, വാസുദേവന്‍. എ, ഖജാന്‍ജി ബീന കണ്ണന്‍ തുടങ്ങി 23 അംഗ കമ്മിറ്റി രൂപീകരിക്കുകയും തുടര്‍ സമരപരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."