നിര്‍ധനര്‍ക്ക് ഭക്ഷ്യധാന്യവുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍
കഴക്കൂട്ടം: പ്രായാധിക്യത്താല്‍ കഷ്ടപ്പെടുന്ന പള്ളിപ്പുറം സി.ആര്‍.പി.എഫിനടുത്തുള്ള പുതുവല്‍ കോളനിയിലെ നിര്‍ധനര്‍ക്ക് കൈതാങ്ങുമായി കേന്ദ്രിയ വിദ്യാലയത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഭക്ഷ്യധാന്യവുമായി എത്തിയത് ഏറെ ശ്രദ്ധേയമായി.
സ്‌കൗട്ട് ആന്റ് ഗൈഡ്‌സിലുള്‍പ്പെട്ട പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ആറുമുതല്‍ പതിനൊന്നാം ക്ലാസുവരെയുള്ള നൂറോളം വിദ്യാര്‍ഥികളാണ് ഈ സഹായത്തിന്റെ ഭാഗമായത്. വിദ്യാഥികളും അധ്യപകരും സ്വന്തം വീടുകളില്‍ നിന്ന് ശേഖരിച്ച അരി, പയര്‍, പരിപ്പ് തുടങ്ങിയ പലവ്യഞ്ജന സാധനങ്ങളാണ് പുതുവല്‍ കോളനിയിലെ അമ്പതോളം വരുന്ന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. സ്‌കൂളിലെ പ്രിയദര്‍ശിനി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് നടപ്പിലാക്കി വരുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനമായ ഒരുപിടി ധാന്യം ഹൃദയം നിറഞ്ഞ സ്‌നേഹം എന്ന പദ്ധതിയിലൂടെയാണ് ഈ പ്രവര്‍ത്തനം കാഴ്ച വച്ചത്.
മാത്രമല്ല എല്ലാവര്‍ക്കും ആരോഗ്യവും വിദ്യാഭ്യാസവും എന്ന ലക്ഷ്യബോധം വളര്‍ത്തുവാനും കഴിയുന്നുണ്ടെന്ന് ഇതിന് നേതൃത്വം നല്‍കുന്ന ഗൈഡ് ക്യാപ്റ്റന്‍ ജയശ്രീ, സജിത, മാസ്റ്റര്‍ മനോജ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."