ഹരിതകേരളം മിഷന്: ഒരു തുണ്ട് ഭൂമി പോലും പാഴാക്കില്ലെന്ന് മന്ത്രി
കോഴിക്കോട്: ഹരിതകേരളം മിഷന് ജില്ലാതല യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സ്വയം പര്യാപ്തതയാണ് ഹരിത കേരളം മിഷന് ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പഞ്ഞു. പദ്ധതിയുടെ ഭാഗമായി ഒരു തുണ്ട് ഭൂമി പോലും പാഴാക്കാതെ കൃഷിക്ക് ഉപയുക്തമാക്കും. ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്കരിക്കാനുള്ള പ്രവര്‍ത്തനം വേണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഉണ്ടാകണം. സരോവരം പാര്‍ക്കില്‍ ജൈവ പച്ചക്കറി കൃഷി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. എം.എല്‍.എമാരായ കെ. ദാസന്, വി.കെ.സി മമ്മദ് കോയ, എ. പ്രദീപ്കുമാര്‍, പുരുഷന് കടലുണ്ടി, ഇ.കെ വിജയന്, എ.ഡി.എം ടി. ജനില്‍കുമാര്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍ സംബന്ധിച്ചു. ഹരിതകേരളം മിഷന് ശുചിത്വയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ എട്ടിന് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."