എം.എല്‍.എ ഫïും പഞ്ചായത്ത് ഫïും വിനിയോഗിച്ച് ഇടുക്കി സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്
ചെറുതോണി : ഇടുക്കി നിയോജകമണ്ഡലത്തില്‍ എം.എല്‍.എ. ഫïും പഞ്ചായത്ത് ഫïും വിനിയോഗിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കുന്നതിന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. നിയോജകമണ്ഡലത്തില്‍ ലഭിച്ചിട്ടുള്ള 1162 അപേക്ഷകരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിന് രïു കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിട്ടുള്ളത്.
ഇതില്‍ പകുതി തുക കെ.എസ്.ഇ.ബി. വഹിക്കും. ശേഷിക്കുന്ന തുക ജനപ്രതിനിധികള്‍ മുഖേന കïെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എം.എല്‍.എ. പ്രത്യേക വികസന ഫïില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിക്കാമെന്നും ബാക്കി തുക ഗ്രാമപഞ്ചായത്ത് അനുവദിക്കുകയാണെങ്കില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കാനാകുമെന്നും നിര്‍ദ്ദേശം വച്ചു. യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷത്തെ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് സാഹചര്യമൊരുങ്ങി.
പദ്ധതിയുടെ ഭാഗമായി വാര്‍ഷിക വരുമാനം 50000 ത്തില്‍ താഴെയുള്ളവരെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവരെയും കെ.എസ്.ഇ.ബി.യില്‍ അടയ്‌ക്കേï തുകയില്‍ നിന്ന് ഒഴിവാക്കിയിട്ടുï്. അങ്കണവാടികള്‍ കൂടി വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുï്. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വേïി പഞ്ചായത്ത് തലത്തില്‍ കമ്മിറ്റി രൂപീകരിക്കുകയും പഞ്ചായത്ത് പ്രസിഡന്റും വൈദ്യുതി വകുപ്പ് ജീവനക്കാരും പഞ്ചായത്ത് മെമ്പര്‍മാരുടെ സഹായത്തോടെ ഓരോ വാര്‍ഡിലേയും വൈദ്യുതീകരിക്കാത്ത വീടുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുï്.
ഇതിനോടകം നൂറോളം അപേക്ഷകര്‍ക്ക് പദ്ധതിയുടെ ഭാഗമായി പുതിയ കണക്ഷന്‍ നല്കിയിട്ടുï്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പുതിയതായി വീട് ലഭിച്ചവര്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിനായി വയറിംഗ് പൂര്‍ത്തിയാക്കി പുതിയ അപേക്ഷകള്‍ മാര്‍ച്ച് 15 വരെ കെ.എസ്.ഇ. ബോര്‍ഡില്‍ സ്വീകരിക്കുന്നതിന് ഉത്തരവായി. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഓരോ പഞ്ചായത്തിലും കെ.എസ്.ഇ.ബി അസി.എന്‍ജിനീയറോ സബ് എന്‍ജിനീയറോ മേല്‍നോട്ടം വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതി ഇടുക്കി നിയോജക മണ്ഡലത്തില്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അറിയിച്ചു. യോഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. രാമയ്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ മോഹനന്‍ നായര്‍, എസ്.റ്റി. അഗസ്റ്റിന്‍, പി.കെ. രാജു, ഷീബ ജയന്‍, ആന്‍സി തോമസ്, പുഷ്പ വിജയന്‍, ജനപ്രതിനിധികളായ ടോമി ജോര്‍ജ്, ഉഷാ ഗോപിനാഥ്, ഡോണ സാന്റു, സൗമ്യ ഷിബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ സലിം കുമാര്‍, ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."