HOME
DETAILS

ശമ്പള വിതരണം: രïാം ദിനം ആളൊഴിഞ്ഞ നിലയില്‍

  
backup
December 02 2016 | 21:12 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b0i%e0%b4%be%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%b3%e0%b5%8a

 


കോട്ടയം: ജില്ലയിലെ വിവിധ ട്രഷറികളിലേക്കായി ഇന്നലെ ആവശ്യപ്പെട്ടതിന്റെ പകുതി തുകമാത്രമായിരുന്നു ലഭിച്ചത്. ആകെ 11.5 കോടി ആവശ്യമാണെന്നിരിക്കെ ലഭിച്ചത് 4.5 കോടി രൂപയായിരുന്നു.
അതേസമയം, വിവിധ ട്രഷറികളില്‍ ആദ്യ ദിനത്തില്‍ അനുഭവപ്പെട്ടത്രയും തിരക്ക് ഉïായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിവിധ ട്രഷറികളില്‍ ആളൊഴിഞ്ഞ നിലയിലായിരുന്നു.
പ്രതീക്ഷിച്ച തിരക്കുകള്‍ പലയിടത്തും ഉïായിരുന്നില്ല. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമല്ലെന്ന വാര്‍ത്ത പ്രചരിച്ചതാകാം ചിലപ്പോള്‍ പലയിടങ്ങളിലും തിരക്ക് കുറയാന്‍ കാരണമെന്നും പറയുന്നു. കോട്ടയം, ഏറ്റുമാനൂര്‍, എരുമേലി, ചങ്ങനാശേരി, മുïക്കയം, കറുകച്ചാല്‍,പള്ളിക്കത്തോട്,വൈക്കം എന്നിവടങ്ങളിലേക്കായി 11.5 കോടി വേണമെന്നിരിക്കെയാണ് തുച്ഛമായ തുക നല്‍കിയത്.
പക്ഷേ, പ്രതീക്ഷിച്ചത്രയും ആള്‍ക്കാര്‍ എത്താതിരുന്നത് ചില ട്രഷറികള്‍ക്ക് ഉപകാര പ്രദമായി. കോട്ടയം സബ് ട്രഷറിയില്‍ ഇന്നലെ രാവിലെ 11 മുതല്‍ തന്നെ ആളൊഴിഞ്ഞ നിലയിലായിരുന്നു. ആദ്യദിനമുïായിരുന്നതിന്റെ നാലിലൊന്നു പോലും ഇന്നലെ ഇല്ലായിരുന്നു.കോട്ടയം സബ് ട്രഷറിയില്‍ എത്തിയവര്‍ക്കെല്ലാം പണം നല്‍കാനായെന്ന് ട്രഷറി ഓഫീസര്‍ എം.വി .രാമചന്ദ്രന്‍ പറഞ്ഞു.
ട്രഷറിയില്‍ ഇന്നലെ ആവശ്യപ്പെട്ടത്രയും തുക ലഭിച്ചതായി ട്രഷറി ഓഫീസര്‍ അറിയിച്ചു.60 ലക്ഷം രൂപയാണ് ഇന്നലെ ആവശ്യപ്പെട്ടത്. ഇത്രയും തുക ലഭിച്ചതിനാല്‍ പണം പിന്‍വലിക്കാന്‍ എത്തിയവര്‍ക്കെല്ലാം കറന്‍സി നല്‍കാനായെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇന്നലെ മാത്രം 500 ല്‍ അധികം പെന്‍ഷന്‍കാരാണ് കോട്ടയം സബ് ട്രഷറിയില്‍ എത്തിയത്.
ബാങ്കുകളിലെയും സ്ഥിതി മറിച്ചല്ലായിരുന്നു. വിവിധ ബാങ്കുകളുടെ ശാഖകളിലും ശമ്പളം വാങ്ങാനെത്തിയവരുടെ തിരക്ക് തീരെ കുറവായിരുന്നു. എ.ടി.എമ്മില്‍ നിന്നും പലരും പണം പിന്‍വലിക്കുന്നതാവാം ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. ശമ്പളം നല്‍കാനായി ആവശ്യമായ തുകയത്രയും കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമാനൂര്‍ സബ് ട്രഷറിയില്‍ ലഭ്യമായി. '
വ്യാഴാഴ്ച 60 ലക്ഷവും വെള്ളിയാഴ്ച 50 ലക്ഷവും ആണ് ട്രഷറി ഉദ്യോഗസ്ഥര്‍ ബാങ്കിനോടാവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും 30 ലക്ഷം രൂപ വീതം നല്‍കി. വെള്ളിയാഴ്ച ഇത് 40 ലക്ഷവും 10 ലക്ഷവുമായി നല്‍കിയെന്ന് സ്റ്റേറ്റ് ബാങ്ക്ഓഫ് ട്രാവന്‍കൂര്‍ ഏറ്റുമാനൂര്‍ ശാഖാ ചീഫ് മാനേജര്‍ പറഞ്ഞു.
ആവശ്യത്തിന് പണമുïെങ്കിലും വെള്ളിയാഴ്ച ഏറ്റുമാനൂര്‍ ട്രഷറിയില്‍ പെന്‍ഷന്‍കാര്‍ കുറവായിരുന്നു എത്തിയത്. വ്യാഴാഴ്ച ആദ്യം ലഭിച്ച പണം തീര്‍ന്നതിനെ തുടര്‍ന്ന് കുറേപേര്‍ മടങ്ങി പോയിരുന്നു. അതേസമയം ബാങ്കില്‍ നിന്നും പെന്‍ഷന്‍, ശമ്പളം ഇനത്തില്‍ തുക പിന്‍വലിക്കാനെത്തിയവര്‍ക്ക് 24000 രൂപ വരെ കൊടുക്കുകയും ചെയ്തു.
ഒരാഴ്ചയില്‍ 24000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ എന്ന മാനദണ്ഡത്തിലായിരുന്നു ഇത്. വെള്ളിയാഴ്ച സ്റ്റേറ്റ് ബാങ്ക്ഓഫ് ട്രാവന്‍കൂര്‍ ചങ്ങനാശേരി ശാഖയിലാണ് റിസര്‍വ്വ് ബാങ്ക് പണമെത്തിച്ചത്.
അവിടെ നിന്നും 3 കോടി രൂപ ഏറ്റുമാനൂര്‍ ശാഖയ്ക്ക് ലഭിച്ചിരുന്നു. അത് മുഴുവന്‍ 2000 രൂപയുടെ നോട്ടുകള്‍. 10 ലക്ഷം രൂപയ്ക്കുള്ള 500 രൂപാ നോട്ടുകളും ലഭിച്ചു.
ഏറ്റുമാനൂര്‍ ടൗണിലെ മൂന്ന് എടിഎം കൗïറുകളില്‍ അപ്പോള്‍ തന്നെ ഈ നോട്ടുകള്‍ നിറയ്ക്കുകയും ചെയ്തു.
ചെറിയ നോട്ടുകളുടെ അഭാവം എടിഎം കൗïറുകളില്‍ പണം പിന്‍വലിക്കുന്ന ഇടപാടുകാരെയും വലച്ചിട്ടുï്.
ചില്ലറ നോട്ടുകളുടെ അഭാവം ബാങ്കിലെ ഇടപാടുകളെയും ബാധിച്ചു. റിസര്‍വ്വ് ബാങ്കിന് തിരിച്ചു നല്‍കാന്‍ വെച്ചിരുന്ന മുഷിഞ്ഞ 100 രൂപാ നോട്ടുകളില്‍ ഒരു വിധം കൊള്ളാവുന്നവ തിരഞ്ഞെടുത്ത് ഇടപാടുകാര്‍ക്ക് നല്‍കുകയായിരുന്നു. അതേ സമയം ഈ നോട്ടുകള്‍ എടിഎം കൗïറുകളില്‍ ഉപയോഗിക്കാനും സാധിക്കില്ലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago