നിലമ്പൂര്‍ വെടിവയ്പ്പ്: മജിസ്ട്രേറ്റുതല അന്വേഷണ ചുമതല ജില്ലാ കലക്ടര്‍ക്ക്
നിലമ്പൂര്‍: നിലമ്പൂര്‍ കരുളായി പടുക്ക വനമേഖലയില്‍ രïുമാവോയിസ്റ്റുകള് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിന്റെ മജിസ്ട്രേറ്റ് തല അന്വേഷണ ചുമതലയില്‍ നിന്ന് പെരിന്തല്‍മണ്ണ ആര്.ഡി.ഒ ജാഫര്‍ മാലിഖിനെ മാറ്റി.പകരം ജില്ലാ കലക്ടര്‍ അമിത് മീണക്ക് ചുമതല നല്കി. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥനെ തന്നെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതിനെതിരേ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ക്ക് ചുമതല നല്‍കിയത്. കഴിഞ്ഞ 24നാണ് പൊലിസിന്റെ വെടിയേറ്റ് മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. 25ന് ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രïാമത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി അഞ്ചുവരെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."