എ.വി ശ്രീധരന് ഓര്‍മയായി
മാഹി: വെള്ളിയാഴ്ച അന്തരിച്ച മുന്‍ പുതുച്ചേരി ഡപ്യൂട്ടി സ്പീക്കര്‍ എ.വി ശ്രീധരന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. ഇന്നലെ രാവിലെ എട്ടോടെ പള്ളൂര്‍ ഇന്ദിരാഭവനിലും തുടര്‍ന്നു മാഹി നഗരസഭാ ഓഫിസിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പഴയകാല സുഹൃത്തുക്കളും ഉദ്യോഗസ്ഥരുമടക്കം നാടാകെ ഒഴുകിയെത്തി.
രാവിലെ പത്തോടെ തിരികെ വീട്ടിലെത്തിച്ച മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കളായ എ.വി ഷൈജന്‍, എ.വി സുബിന് എന്നിവര്‍ ചിതയ്ക്കു തീകൊളുത്തി.
പുതുച്ചേരി മന്ത്രിമാരായ എം കന്തസ്വാമി, എ നമശിവായം, ഡപ്യൂട്ടി സ്പീക്കര്‍ ശിവകൊളുന്ത്, എന്‍ കൃഷ്ണന് എം.പി, ഡോ. വി രാമചന്ദ്രന് എം.എല്‍.എ, എഴുത്തുകാരന് എം മുകുന്ദന്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍, മുന്‍ മന്ത്രി കെ.പി മോഹനന്, കെ സുരേന്ദ്രന്, പി രാമകൃഷ്ണന്, സതീശന് പാച്ചേനി, വി.എ നാരായണന്, സജീവ് മാറോളി, മമ്പറം ദിവാകരന്, മുന്‍ എം.എല്‍.എമാരായ എ.പി അബ്ദുല്ലക്കുട്ടി, പ്രൊഫ. എ.ഡി മുസ്തഫ, തലശ്ശേരി നഗരസഭാ ചെയര്മാന് സി.കെ രമേശന്, സി.എന്‍ ചന്ദ്രന്, വി.കെ കുഞ്ഞിരാമന്, അഡ്വ. എന്‍ സജ്ന, എ പ്രദീപന്, വി.എന്‍ ജയരാജ്, പി ഹരീന്ദ്രന്‍, പി സത്യപ്രകാശന്‍, രമേശ് പറമ്പത്ത്, സി.കെ രവീന്ദ്രന്, എം.വി യൂസഫ്, കെ സുരേശന്, എം രാഘവന് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സംസ്കാര ശേഷം ചാലക്കര ഉസ്മാന് സ്മാരക സ്കൂളിനു സമീപം അനുശോചന യോഗവും നടന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി എന്നിവര്‍ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."