നോട്ടുപിന്‍വലിക്കല്‍: പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഡോളറില്‍ ശമ്പളം നല്‍കാനാവില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നയതന്ത്രമേഖലയിലും പ്രതിഫലിക്കുന്നു. ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മിഷന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നോട്ടുനിരോധനത്തെ തുടര്‍ന്ന് ശമ്പളം നല്‍കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യന്‍ ബാങ്കുകള്‍ പാക് ഉദ്യോഗസ്ഥര്‍ക്ക് ഡോളറുകളില്‍ ശമ്പളം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് ഇന്ത്യ തള്ളി. ഇക്കാര്യത്തില്‍ പാകിസ്താന്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത് പാകിസ്താനിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ ശമ്പളത്തിലും പ്രതിഫലിക്കുമെന്നാണ് അഭ്യൂഹം.
അമൃത്‌സറില്‍ പാകിസ്താനും പങ്കെടുക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം നടക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും പുതിയ തര്‍ക്കത്തിലേക്ക് കടന്നിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് 5000 ഡോളറില്‍ കൂടുതല്‍ പിന്‍വലിക്കണമെങ്കില്‍ പണം പിന്‍വലിക്കുന്നതിന്റെ കാര്യ കാരണങ്ങള്‍ വിശദമാക്കണം. അതിന് താഴെയുള്ള പിന്‍വലിക്കലില്‍ അത്തരം നിബന്ധനകളില്ല. ഇന്ത്യയില്‍ നോട്ടുനിരോധനത്തെ തുടര്‍ന്ന് ഡോളറുകള്‍ക്കും കടുത്ത ക്ഷാമമുണ്ട്. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകള്‍ ഡോളര്‍ വഴിയുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനും അടിയന്തര സാഹചര്യമാണെങ്കില്‍ എല്ലാ ഇടപാടുകളുടെയും സ്രോതസ് വെളിപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയെ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ നടപടി വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും പാകിസ്താനിലെ ഇന്ത്യന്‍ ഉദ്യോസ്ഥര്‍ക്ക് നേരെയും സമാന നടപടികള്‍ ആവര്‍ത്തിക്കേണ്ട വരുമെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കി. പാക് വിദേശകാര്യ മന്ത്രാലയം ഈ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് എംബസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."