HOME
DETAILS

കൊച്ചി നഗരസഭക്ക് വിവരാവകാശ കമ്മിഷന്റെ വിമര്‍ശനം

  
backup
December 04 2016 | 18:12 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%be%e0%b4%b5%e0%b4%95

 


മട്ടാഞ്ചേരി: വിവരാവകാശ പ്രവര്‍ത്തകന്‍ രേഖാമൂലം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനാല്‍ കൊച്ചി നഗരസഭക്ക് മുഖ്യവിവരാവകാശ കമ്മീഷന്റെ വിമര്‍ശനം കൊച്ചി നഗരസഭ ഏറ്റെടുത്തു നടത്തി വരുന്ന ഇലക്ട്രിക്ക് വര്‍ക്കുകളുടെ മുഴുവന്‍ വിവരങ്ങളും ആവശ്യപ്പെട്ടാണ് വിവരാവകാശ പ്രവര്‍ത്തകന്‍ കെ പ്രഭാകരന്‍ വിവരാവകാശ നിയമപ്രകാരം കത്തു നല്‍കിയത്.
മെട്രോ സിറ്റിയായി വളരുന്ന കൊച്ചിയില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ഇല്ലാതെയാണ് നഗരസഭ വര്‍ക്കുകള്‍ നടത്തുന്നത്, കൊച്ചി നഗരസഭയുടെ ഇലക്ട്രിക്ക് എഞ്ചിനീയറുടെ യോഗ്യത, നിയമനം നടത്തിയിട്ടുള്ള മാനദണ്ഡം വ്യക്തമാക്കുന്ന രേഖകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച വിവരങ്ങള്‍ തുടങ്ങിയ വയാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്
ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കാത്ത നഗരസഭയുടെ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിന്റെ നടപടി തെറ്റാണെന്നും മുഖ്യ വിവരാവകാശ കമ്മീഷന്‍ വില്‍സന്‍ എം പോള്‍ ഉത്തരവില്‍ സൂചിപ്പിക്കുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തേത് ആയതിനാല്‍ വിവരങ്ങള്‍ ഹര്‍ജിക്കാരന് നല്‍കാന്‍ സാധിക്കാത്തത് ഓഫിസിന്റെ കെടുകാര്യസ്ഥതയെ എടുത്തു കാണിക്കുന്നതായും. ഇലക്ട്രിക്ക് വര്‍ക്കുകളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാത്തത് എന്താണെന്നും കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. അങ്ങിനെ ഒരു സംവിധാനം ഒരുക്കിയാല്‍ 24 മണിക്കൂറിനകം മറുപടി കൊടുക്കാവുന്നതാണെന്നും കമ്മീഷന്‍ വിലയിരുത്തി. ഒരു പക്ഷേ അത്തരത്തിലുള്ള വര്‍ക്കുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കാത്തത് ഏതെങ്കിലും സ്ഥാപിത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിശ്വസിക്കാനെ കഴിയുകയുള്ളുവെന്ന് കമ്മീഷന്‍ വിലയിരുത്തി അപ്പീല്‍ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം ഹര്‍ജിക്കാരന് മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  23 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  23 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago