ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ ഡോ. പി.ടി.എം സുനീഷിന് വീണ്ടും അംഗീകാരം
മലപ്പുറം: സ്ത്രീ സൗഹൃദ സംരംഭങ്ങള്‍ക്കു ദേശീയതലത്തില്‍ മാതൃകയായ ഷീ ടാക്‌സി ഉള്‍പ്പെടെ നിരവധി സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കു ചുക്കാന്‍പിടിച്ചു ശ്രദ്ധേയനായ ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ ഡോ. പി.ടി.എം സുനീഷിന് വീണ്ടും അംഗീകാരം.
യു.എസ് സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എജ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡിസംബര്‍ അഞ്ചിനു നേപ്പാളില്‍ സംഘടിപ്പിക്കുന്ന തീമാറ്റിക് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. 'സ്ത്രീ സംരംഭകര്‍ക്കുള്ള തൊഴില്‍ അന്തരീക്ഷം ശക്തിപ്പെടുത്തല്‍' എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. ഒന്‍പത് ദക്ഷിണ, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ യു.എസ് സഹായത്തോടെ വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുന്ന 40 ഗ്രൂപ്പുകള്‍ അഞ്ച് ദിവസത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കും.
ദക്ഷിണ, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ സ്ത്രീ സംരംഭകത്വ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വെല്ലുവിളികളും വിഷയ വിഗദ്ധരും യു.എസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കുവയ്ക്കും.
സംസ്ഥാന വനിതാ വികസന കോര്‍പറേഷനെ സ്്രതീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര സ്ഥാപനമായി വളര്‍ത്തുന്നതില്‍ ദീര്‍ഘകാലം മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഡോ. സുനീഷ് വഹിച്ച പങ്ക്, സ്ത്രീ സൗഹൃദ ഇ-ടോയ്‌ലറ്റുകള്‍ വ്യാപിപ്പിച്ചതിലെ സംഭാവനകള്‍, സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന സ്ത്രീകളുടെ ടാക്‌സി എന്ന സങ്കല്‍പ്പം ഷീ ടാക്‌സിയിലൂടെ യാഥാര്‍ഥ്യമാക്കിയതിലെ മികവ് എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ ക്ഷണിക്കുന്നതന്ന് യു.എസ് സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എജ്യൂക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയറക്ടര്‍ എമി സ്‌റ്റോറോ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."