സ്വര്‍ണത്തിളക്കത്തില്‍ ഹാഫിള് അബൂബക്കര്‍
ഓമശ്ശേരി: കഴിഞ്ഞ ദിവസം കണ്ണൂര്‍ കാലടിയില്‍ നടന്ന അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടി അമ്പലക്കണ്ടി ഉണിക്കോറുപറമ്പില്‍ അബൂബക്കര്‍ യു.പി നാടിന്റെ അഭിമാനമായി. പുതിയോത്ത് പി.സി ഉസ്താദ് മെമ്മോറിയല്‍ ശരീഅത്ത് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഇതു മൂന്നാം തവണയാണു സംസ്ഥാനതലത്തില്‍ അബൂബക്കര്‍ നേട്ടം കൈവരിക്കുന്നത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തില്‍ അബൂബക്കര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദര്‍ശന ടി.വി നടത്തിയ റിയാലിറ്റി ഷോ, ബുര്‍ദ ആസ്വാദനം, ഇശല്‍ വിരുന്ന് തുടങ്ങി നിരവധി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ എ.യു മുഹമ്മദ് ഫൈസി, കെ. മുഹമ്മദ് ബാഖവി എന്നിവര്‍ക്കു കീഴില്‍ പുതിയോത്ത് ദര്‍സില്‍ പഠനം തുടരുന്നു.എസ്.കെ.എസ്.എസ്.എഫ് മുക്കം ഏരിയാ ത്വലബാ വിങ് ചെയര്‍മാന്‍ കൂടിയായ അബൂബക്കര്‍ ഖാരിഅ് ഗഫൂര്‍ ഫൈസി-മറിയം ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."