HOME
DETAILS

ഇ.എസ്.ഐ ആശുപത്രികളിലെ പ്രശ്‌നങ്ങള്‍: 28ന് തലസ്ഥാനത്ത് ചര്‍ച്ച

  
backup
December 05 2016 | 05:12 AM

%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0


കണ്ണൂര്‍: കേരളത്തിലെ തൊഴിലാളികള്‍ സ്ഥിരമായി ആശ്രയിക്കുന്ന ഇ.എസ്.ഐ ആശുപത്രി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 28നു തലസ്ഥാനത്ത് ചര്‍ച്ച നടത്തുമെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മാസ്‌കോട്ട് റിസോര്‍ട്ടില്‍ കേരളാ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഒന്‍പതു ഇ.എസ്.ഐ ആശുപത്രികളും പരാധീനതകളാല്‍ വീര്‍പ്പുമുട്ടുകയാണ്. ഇ.എസ്.ഐയില്‍ ഇന്നു ലഭിക്കുന്ന സേവനം തൃപ്തികരമല്ല. ആവശ്യത്തിനു ഡോക്ടര്‍മാരില്ല. സേവനം ചെയ്യുന്ന ഡോക്ടര്‍മാരാണെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതിനാണ് 28നു യോഗം വിളിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രികളുടെ പൊതു അവസ്ഥ വിലയിരുത്തുന്നതിനു മുഴുവന്‍ ആശുപത്രികളും സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ.എസ്.ഐ കോര്‍പറേഷന്റെ നിലപാടാണ് മേഖലയില്‍ ഇന്നു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണമെന്ന് മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ മനോഭാവത്തിലടക്കം മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago