ഓക്ലന്റ് തീപിടിത്തം: മരണസംഖ്യ 40 കവിയുമെന്ന് റിപ്പോര്‍ട്ട്
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ ഓക്്ലന്റില് നിശാനൃത്തശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിയുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം രാത്രിയാണ് തീപിടിത്തമുണ്ടായത്. ഒന്പതുപേര് മരിച്ചതായി അധികൃതര്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു.
അപകടം നടക്കുമ്പോള്‍ നൃത്തശാലയില്‍ 50 മുതല്‍ 100 പേര് വരെയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. തീയണക്കാനുള്ള സംവിധാനങ്ങളൊന്നും ഇവിടെയുണ്ടായിരുന്നില്ല. അതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. നിരവധിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലിസും അറിയിച്ചു.
രണ്ടു ഡസണിലേറെ പേര് മരിച്ചിട്ടുണ്ടാകുമെന്നാണ് അഗ്നിശമന ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. എന്നാല്‍ മരണസംഖ്യ എത്രയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നിശാശാലയില്‍ സംഗീതപരിപാടിക്കിടെയാണ് തീപിടിത്തം. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ തിരക്കുകൂട്ടിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."