വിപ്ലവമണ്ണില്‍ ഫിദലിന് നിത്യസ്മരണ
ചിതാഭസ്മം സാന്റിയാഗോയില്‍ സംസ്‌കരിച്ചുസാന്റിയാഗോ: വിപ്ലവം ജീവിതത്തില്‍ പകര്‍ത്തി വരുംതലമുറക്ക് പകര്‍ന്നുനല്‍കിയ ക്യൂബയുടെ രക്തതാരകം ഫിദല്‍ കാസ്‌ട്രോയ്ക്ക് വിപ്ലവമണ്ണില്‍ നിത്യസ്മരണ. ഒന്‍പതു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും വിലാപയാത്രയ്ക്കും ശേഷം സാന്റിയാഗോയിലാണ് ചിതാഭസ്മം അടക്കംചെയ്തത്.
ഒരു ജനതയെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച തങ്ങളുടെ പ്രിയനേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി പതിനായിരങ്ങളാണ് എത്തിയത്. ക്യൂബന്‍ പ്രസിഡന്റും കാസ്‌ട്രോയുടെ സഹോദരനുമായ റൗള്‍ കാസ്‌ട്രോ നയിച്ച വിലാപയാത്ര ജനസാഗരമായി. കാസ്‌ട്രോ അനശ്വരനാണ് (വിവാ ഫിദല്‍) എന്ന് അവര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. 19ാം നൂറ്റാണ്ടിലെ ക്യൂബന്‍ സ്വാതന്ത്ര്യ സമരനേതാവായ ഹോസെ മാര്‍ട്ടിയുടെ കല്ലറയുടെ അടുത്താണ് ഫിദലിനെ അടക്കംചെയ്തത്.
തന്റെ ജന്മസ്ഥലമായ സാന്റിയാഗോയിലെ ചരിത്രപ്രസിദ്ധമായ സാന്റ ഇഫിജെനിയ സെമിത്തേരിയിലാണ് കാസ്‌ട്രോ അന്ത്യവിശ്രമം കൊള്ളുക. ചടങ്ങ് ലളിതമായിരുന്നെന്ന് ഫ്രഞ്ച് പരിസ്ഥിതി മന്ത്രി സെഗോലിന്‍ റോയല്‍ പറഞ്ഞു. നാലു ദിവസത്തെ ഔദ്യോഗിക വിലാപയാത്ര തലസ്ഥാന നഗരിയായ ഹവാനയില്‍ നിന്നാണ് സാന്റിയാഗോയിലെത്തിയത്. ഇവിടെ കൂടിയിരിക്കുന്നവരെല്ലാം ഫിദലിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരാണ്. അദ്ദേഹം ക്യൂബയുടെയും ഇവിടെയുള്ള ജനങ്ങള്‍ക്കും പിതാവിനെ പോലെയാണ്. രാജ്യത്തിന് മുന്നേറാന്‍ പാതയൊരുക്കിയത് ഫിദലാണ്. അതിനാല്‍ ഒരു ജനത മുഴുവന്‍ അദ്ദേഹത്തെ പിന്തുടരുമെന്ന് ചടങ്ങിനെത്തിയ താനിയ മരിയ ജിമെനസ് എന്ന പെണ്‍കുട്ടി ദുഃഖത്തോടെ പറഞ്ഞു. ഫിദലിന്റെ പാത പിന്തുടര്‍ന്നാല്‍ ഏത് പ്രതിസന്ധിയെ മറികടക്കാനും ക്യൂബയ്ക്ക് സാധിക്കുമെന്ന് റൗള്‍ കാസ്‌ട്രോ പറഞ്ഞു. സര്‍ക്കാര്‍ മാധ്യമം ഫിദലിനെ 'മരണമില്ലാത്ത' സൈന്യാധിപന്‍ എന്നാണ് വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."