HOME
DETAILS

'വിനീത'മായി നാലില്‍

  
backup
December 05 2016 | 07:12 AM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%80%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d



കൊച്ചി: സ്വന്തം മണ്ണില്‍ തോല്‍പ്പിക്കാനാവില്ലെന്ന സത്യം വടക്കുകിഴക്കന്‍മാരെ ബോധ്യപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അര ലക്ഷത്തിനു മുകളില്‍ കാല്‍പന്തു പ്രേമികള്‍ ആരവങ്ങളുമായി നിറഞ്ഞ മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമിയിലേക്കുള്ള മുന്നേറ്റം.
നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്താണ് 22 പോയിന്റുമായി കേരളത്തിന്റെ കൊമ്പന്മാര്‍ രണ്ടണ്ടാം സ്ഥാനക്കാരായി അവസാന നാലിലേക്ക് കടന്നത്. രണ്ടണ്ടാം പകുതിയില്‍ മലയാളി താരം സി.കെ വിനീതാണ് വല ചലിപ്പിച്ച് താരമായത്.
ഈ മാസം പത്തിനു നടക്കുന്ന ആദ്യപാദ സെമിയില്‍ മുംബൈ സിറ്റി എഫ്. സി- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയേയും 11നു കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ നടക്കുന്ന രണ്ടണ്ടാം സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെയും നേരിടും. രണ്ടാംപാദ സെമി പോരാട്ടങ്ങള്‍ 13, 14 തിയതികളില്‍ നടക്കും.
4-1-4-1 ഫോര്‍മേഷനില്‍ പ്രതിരോധത്തിനു ഊന്നല്‍ നല്‍കിയാണ് കോപ്പല്‍ ടീമിനെ അണിനിരത്തിയത്. ഹോസുവിനു പകരം റിനോ ആന്റോയും മെഹ്താബിനു പകരം ഡക്കന്‍സ് നാസനും എന്‍ഡോയെക്കു പകരം അസ്രാക് മെഹ്മതും ഇറങ്ങി. മൂന്നു മലയാളി താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ വന്നു.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 60ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഡെഡ് ലോക്ക് പൊട്ടിച്ചു. ഇടതു വശത്തു നിന്നു മുഹമ്മദ് റാഫി ഉയര്‍ത്തിവിട്ട പന്ത് പിടിച്ചെടുത്ത വിനീത് അതിമനോഹരമായി ഇരു കാലുകളിലായി തട്ടി മുന്നില്‍ നിന്ന റീഗന്‍ സിങിനെയും ഗോള്‍ കീപ്പര്‍ രഹ്‌നേഷിനേയും നിസഹായനാക്കി പോസ്റ്റിന്റെ ഇടതു മൂലയിലേക്കു പ്ലേസ് ചെയ്തു.
സമനില നേടാന്‍ നോര്‍ത്ത്ഈസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധത്തിന്റെ കരുത്ത് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചു. അവസാന മിനുട്ടുകളില്‍ കളി പരുക്കനായെങ്കിലും കൊമ്പന്‍മാരുടെ വിജയത്തിനു അതൊന്നും തടസ്സമായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago