HOME
DETAILS

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: 24 വരെ അപേക്ഷിക്കാം

  
backup
December 05 2016 | 07:12 AM

%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1


തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2017 ഫെബ്രുവരി 12ന് നടത്തും. പ്രോസ്‌പെക്ടസും, സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്‍.റ്റി.റ്റി.സി, ഡി.എച്ച്.റ്റി തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ ബി.എഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് താഴെ പറയുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം. പി.ജി. ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം. അവസാന വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം. മേല്‍ പറഞ്ഞ അടിസ്ഥാന നിബന്ധന പ്രകാരം (ഒന്ന് & രണ്ട്) സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി, ബി.എഡ് പരീക്ഷ നിശ്ചിത യോഗ്യതയോടുകൂടി പാസായ സര്‍ട്ടിഫിക്കറ്റുകള്‍ സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തിയതി മുതല്‍ ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.
പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, സൈറ്റ് അക്‌സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ നിന്നും ഡിസംബര്‍ അഞ്ച് മുതല്‍ 24 വരെ ലഭിക്കും. ഇതിനുവേണ്ടി ജനറല്‍ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍750 രൂപയും എസ്.സി,എസ്.ടി, വി.എച്ച്പി.എച്ച് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 375 രൂപയും നല്‍കണം. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ഇത് ലഭിക്കാന്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന എണ്ണൂറ് രൂപയുടെ ഡി.ഡി.യും എസ്.സിഎസ്.ടിവി.എച്ച്പി.എച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 425 രൂപയുടെ ഡി.ഡി.യും മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ 14 നകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം. എസ്.സി,എസ്.ടി, വി.എച്ച്പി.എച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഫീസ് ഇളവിനായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പ്) അപേക്ഷയോടൊപ്പം ഹാജരാക്കണം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍, നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഇതിനുള്ള നിര്‍ദേശം പ്രോസ്‌പെക്ടസിലുണ്ട്.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തശേഷം ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ തപാലില്‍ അയയ്‌ക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഹാജരാക്കേണ്ട. ഒ.ബി.സി, നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പ്) (2015 ഡിസംബര്‍ 25 മുതല്‍ 2016 ഡിസംബര്‍ 24 വരെ പ്രാബല്യമുള്ളത്) സമര്‍പ്പിക്കണം. സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരം പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് എല്‍.ബി.എസ് സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.ഹയസെലൃമഹമ.രീാ, ംംം.ഹയരെലിേൃല.ീൃഴ എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. സെറ്റ് ഫെബ്രുവരി 2017ന്റെ അപേക്ഷാഫോറം ലഭിക്കുന്ന ഹെഡ് പോസ്റ്റോഫിസുകള്‍ : തിരുവനന്തപുരം ജി.പി.ഒ, പൂജപ്പുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, തൃശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍കോട്, കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago