HOME
DETAILS
MAL
അധികൃതരുടെ മാനസിക പീഡനം: കായികാധ്യാപകന് ആത്മഹത്യ ചെയ്തു
backup
December 05 2016 | 07:12 AM
പൊന്നാനി: സ്കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലം കായികാധ്യാപകന് ആത്മഹത്യ ചെയ്തു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഹൈസ്കൂളിലെ കായികാധ്യാപകന് സെബാസ്റ്റ്യനാണ് ആത്മഹത്യ ചെയ്തത്. ചേര്‍ത്തല സ്വദേശി സൊബാസ്റ്റ്യനെയാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സ്കൂളില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ്് സൂചന. ഇതു സംബന്ധമായ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് സെബാസ്റ്റ്യന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹിയറിങ്ങ് നടത്തിയിരുന്നു. എന്നിട്ടും നീതി ലഭിച്ചിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."