പോസ്റ്റ് ഓഫിസ് ഉപരോധം: ഏഴായിരംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റുവരിച്ചു
കണ്ണൂര്‍: മുന്നൊരുക്കമില്ലാതെ കറന്‍സി അസാധുവാക്കിയതിനെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലയിലെ 72 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്തു. ഏഴായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു. വന്‍കുളത്തുവയല്‍ പോസ്റ്റോഫിസിനു മുന്‍പില്‍ നടന്ന ഉപരോധസമരം ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എന്‍ രവീന്ദ്രന്‍ അധ്യക്ഷനായി. പാപ്പിനിശേരിയില്‍ ബിജു ഉമ്മറും, വളപട്ടണത്ത് ടി ജയകൃഷ്ണനും, ചിറക്കല്‍ സുരേഷ് ബാബു എളയാവൂരും, പുഴാതിയില്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജും, നാറാത്ത് രാജീവന്‍ എളയാവൂരും കണ്ണൂരില്‍ കെ.സി മുഹമ്മദ് ഫൈസലും, എടക്കാട് വി.വി പുരുഷോത്തമനും ചേലോറയില്‍ എ.പി അബ്ദുള്ളക്കുട്ടിയും എളയാവൂരില്‍ അഡ്വ. ടി.ഒ മോഹനും മുണ്ടേരിയില്‍ മുണ്ടേരി ഗംഗാധരനും ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടിയില്‍ വി.എ നാരായണനും ധര്‍മ്മടത്ത് കണ്ടോത്ത് ഗോപിയും മയ്യിലില്‍ രജിത്ത് നാറാത്തും, കണ്ണപുരത്ത് രാജേഷ് പാലങ്ങാട്ടും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."