കണ്ണൂര്‍ സ്വദേശിയെ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് പരാതി
തിരുവനന്തപുരം: കണ്ണൂര്‍ സ്വദേശിയെ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് പരാതി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ അബ്ദുല്‍റഫീഖ് ആണ് പുനലൂര്‍പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അബ്ദുല്‍റഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുഹൃത്തായ അന്‍സലന്റെ ബന്ധു മരണപ്പെട്ടതിനെത്തുടര്‍ന്ന് അടൂരിലുള്ള അയാളുടെ വീട്ടില്‍ വന്നു മടങ്ങും വഴി , പൊലിസ് അറസ്റ്റ് ചെയ്ത് കഞ്ചാവ് കേസ് തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്ന്് അബ്ദുല്‍റഫീഖ് പറയുന്നു. നവംബര്‍ 10ന് രാത്രിയായിരുന്നു സംഭവം. മഫ്തിയിലുണ്ടായിരുന്ന അടൂര്‍ പൊലിസാണ് തെറ്റായ വിവരം നല്‍കി പുനലൂര്‍ പൊലിസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്.
അന്‍സലന്റെ സുഹൃത്തുക്കളായ ബദറുദ്ദീന്‍, അംജിത്ത്, ജസീര്‍എന്നിവരെയാണ് റഫീഖിനൊപ്പം അറസ്റ്റ് ചെയ്തത്. ഇതില്‍ ബദറുദ്ദീന്‍ എന്നയാളുടെ പേരില്‍ എന്തോകേസുണ്ടെന്നു പറഞ്ഞാണ് പൊലിസ് ആദ്യം വാഹനം തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് പുനലൂര്‍എത്തിക്കുകയും മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി കഞ്ചാവു കേസിലെ പ്രതികളാണെന്ന തരത്തില്‍ വാര്‍ത്തയും ചിത്രങ്ങളും നല്‍കുകയും ചെയ്തു.
തുടര്‍ന്ന് 11 ദിവസം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. കുടുംബത്തിന് കനത്ത മാനഹാനിയാണ് സംഭവമുണ്ടാക്കിയത്. പൊലിസിന്റെ അന്യായ നടപടിക്കെതിരെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നും റഫീഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."