HOME
DETAILS
MAL
എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് അഖിലേന്ത്യാ വോളി യോഗ്യത
backup
December 06 2016 | 05:12 AM
പാലാ: എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഈ മാസം എട്ടു മുതല്‍ 12 വരെ നടക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല വോളിബോള്‍ ചാംപ്യന്‍ഷിപ്പിലേക്കു യോഗ്യത നേടി. പാലാ സെന്റ് തോമസ് കോളജിലെ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ എം.ജി, സത്യഭാമ യൂനിവേഴ്‌സിറ്റിയെയും (സ്‌കോര്‍: 25-9, 25-5, 25-9) കാലിക്കറ്റ്, കേരള സര്‍വകലാശാലയെയും (സ്‌കോര്‍: 22-25, 25-16, 22-25, 25-15, 15-12) പരാജയപ്പെടുത്തി. തുടര്‍ച്ചയായ ആറു വര്‍ഷം കിരീടം നേടിയ ചെന്നൈ എസ്.ആര്‍.എം യൂനിവേഴ്‌സിറ്റിയെ അട്ടിമറിച്ച് അണ്ണാ യൂനിവേഴ്‌സിറ്റിയും മദ്രാസ് യൂനിവേഴ്‌സിറ്റിയെ തോല്‍പ്പിച്ച് ഭാരതീയാറും യോഗ്യത നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."