
പാട്ടക്കുടിശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ 1.29 ഏക്കര്‍ ഏറ്റെടുക്കും
കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.
കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ലക്കാണ് ചുമതല. 2007 വരെയുള്ള പാട്ടക്കുടിശിക പലിശ സഹിതം ഈടാക്കണമെന്നും സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമായാണ് ഉത്തരവു നടപ്പാക്കേണ്ടത്.
ബ്രിട്ടീഷ് ഭരണകാലത്ത് 1853ലാണ് ഈ സ്ഥലം 99 വര്‍ഷം കാലാവധിയില്‍ ആസ്പിന്‍വാള്‍ കമ്പനിക്കു പാട്ടത്തിന് നല്‍കിയത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ പാട്ടനിരക്ക് പുതുക്കി. 1995 മുതലുള്ള കുടിശ്ശിക അടയ്ക്കുന്നതില്‍ ഇളവും അനുവദിച്ചു.
പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമഭേദഗതിക്കെതിരേ ആസ്പിന്‍വാള്‍ കമ്പനി 2006ല്‍ ഹൈക്കോടതിയില്‍ ഹരജി നല്കി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 40 ലക്ഷം രൂപ അടച്ച കമ്പനി, സര്‍ക്കാരിന്റെ മുന്‍ ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു.
തുടര്‍ന്ന് പാട്ടക്കുടിശിക അടയ്ക്കാനാവശ്യപ്പെട്ട് കൊച്ചി തഹസില്‍ദാര്‍ നോട്ടിസ് നല്കി. ഇതിനെതിരെ കമ്പനി വീണ്ടും കോടതിയെ സമീപിച്ചു. ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഹിയറിങ് നടത്തിയ ശേഷം കമ്പനിയുടെ ആവശ്യം സര്‍ക്കാര്‍ വീണ്ടും തള്ളി. പാട്ടത്തിന് നല്‍കിയിരിക്കുന്ന ഭൂമി ആസ്പിന്‍വാള്‍ കമ്പനി ദുരുപയോഗം ചെയ്യുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മോഷണ കേസ് പ്രതി തെളിവെടുപ്പിനിടെ വെടിയേറ്റ് മരിച്ചു
National
• a month ago
പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ വൻ വർധന; ഓണറേറിയം 18,000 ആയി ഉയർത്തി
National
• a month ago
ജ്യൂസ് കടയുടമയ്ക്ക് 7.79 കോടിയുടെ നോട്ടീസ്; ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ ദുരൂഹ ഇടപാടുകൾ
Kerala
• a month ago
ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 രാജ്യസഭ പാസാക്കി; നോമിനികളുടെ പരിധി നാലായി
latest
• a month ago
രാജ്യത്തെ യുപിഐ സേവനങ്ങളില്‍ തടസം; വലഞ്ഞ് ഉപയോക്താക്കള്‍
National
• a month ago
സർക്കാർ സർവീസുകളിലെ ആശ്രിത നിയമനങ്ങൾക്ക് ഇനി പുതിയ നിബന്ധനകൾ; പരിഷ്കരണത്തിന് മന്ത്രിസഭാ അംഗീകാരം
Kerala
• a month ago
ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയതെന്ന് കെ സുധാകരന്
Kerala
• a month ago
പോക്സോ കേസ് പ്രതിയെ സഊദിയിൽ എത്തി അറസ്റ്റ് ചെയ്ത് കേരള പോലീസ്
Saudi-arabia
• a month ago
വിമാനത്താവള ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്
National
• a month ago
റവന്യൂ വകുപ്പിലെ 16 ജീവനക്കാർ അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; സസ്പെൻഷൻ പിൻവലിച്ചു
Kerala
• a month ago
സുരക്ഷാ പ്രശ്നങ്ങള്‍, ജിസിസി ഏകീകൃത വിസ വൈകും; ഒമാന്‍ ടൂറിസം മന്ത്രി
latest
• a month ago
സംഭലിൽ പെരുന്നാൾ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലിസ്; വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ നമസ്കരിച്ചാൽ കർശന നടപടി
National
• a month ago
ഖത്തറിൽ ബാങ്കുകൾക്ക് ഈദ് അവധി 5 ദിവസം
qatar
• a month ago
2024 ല്‍ മാത്രം 271 റോഡപകടങ്ങള്‍; കൂടുതല്‍ അപകടങ്ങളും സംഭവിച്ചത് ഈ ഒരു കാരണത്താല്‍; കൂടുതലറിയാം
uae
• a month ago
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
Kerala
• a month ago
അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ബ്രസീലിനെതിരെ മൂന്ന് ഗോളുകൾ കൂടി ഞങ്ങൾ നേടിയേനെ: അൽവാരസ്
Football
• a month ago
മുംബൈയുടെ ചൈനമാൻ; വിഘ്നേഷിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഷരീഫ് ഉസ്താദ്
Cricket
• a month ago
'മനുഷ്യത്വരഹിതം' കുട്ടികളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി
National
• a month ago
നിറത്തിന്റെ പേര് പറഞ്ഞ് അധിക്ഷേപം; ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഹൃദയസ്പർശി കുറിപ്പ്”
ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ “കറുത്തത്” എന്നും, ഭർത്താവ് വേണുവിന്റെ പ്രവർത്തനത്തെ “വെളുത്തത്” എന്നും ഒരാൾ വിശേഷിപ്പിച്ചത് കേൾക്കേണ്ടി വന്നതാണ് ഈ തുറന്നെഴുത്തിന് പ്രേരണയായത്.
Kerala
• a month ago
നികുതി ദായകരെ ലക്ഷ്യം വെച്ച പുതിയ ആദായനികുതി ബിൽ; പാർലിമെന്റ് മഴകാല സമ്മേളനത്തിൽ പരിഗണിക്കും
National
• a month ago
സൈബര്‍ കുറ്റകൃത്യവും ആരോഗ്യ നിയമ ലംഘനവും: പ്രവാസി ഡോക്ടര്‍ റിയാദില്‍ അറസ്റ്റില്‍
Saudi-arabia
• a month ago
'മുസ്ലിംകള്ക്കിടയില് ജീവിക്കുന്ന ഹിന്ദുക്കള്‍ സുരക്ഷിതരല്ല' വിദ്വേഷം വിളമ്പി വീണ്ടും യോഗി
National
• a month ago
ഇന്ന് നേരിയ വര്‍ധന; ഇന്ന് പവന് സ്വര്‍ണം വാങ്ങാന്‍ എത്ര നല്‍കണം, വില ഇനി കൂടുമോ കുറയുമോ ..അറിയാം
Business
• a month ago