HOME
DETAILS

അങ്കമാലി എളവൂര്‍ കവല യു ടേണ്‍ മാറ്റി സ്ഥാപിക്കണമെന്ന്

  
backup
December 06 2016 | 23:12 PM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%8e%e0%b4%b3%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b5%e0%b4%b2-%e0%b4%af%e0%b5%81-%e0%b4%9f

അങ്കമാലി: ദേശീയ പാത 47യില്‍ കരയാംപറമ്പ് എളവൂര്‍കവലയില്‍ ഏറേ അപകടങ്ങള്‍ക്ക് കാരണമാകുന്ന ലിങ്ക് റോഡുകള്‍ ചേരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യു ടേണ്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
ഭാരവാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി ഭാരവാഹനങ്ങള്‍ ഉള്‍പ്പടെ നൂറ് കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡുകള്‍ എത്തിച്ചേരുന്ന എളവൂര്‍കവലയില്‍ ദേശിയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കാണുവാന്‍ കഴിയാതെ ക്രോസ് ചെയ്യുമ്പോഴാണ് ഈ പ്രദേശത്ത് അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നത്. കൂടുതലും ഇരുചക്രവാഹനങ്ങളില്‍പ്പെട്ടവരാണ് ഇവിടെ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞിട്ടുള്ളത.് അത് കൊണ്ടാണ് ഈ പ്രദേശത്തെ യു ടേണ്‍ മാറ്റണമെന്ന ആവശ്യം ശക്തമായത് നിരവധി അപകടങ്ങള്‍ക്ക് കാരണമായ ഇവിടെ കഴിഞ്ഞ ഞായറാഴ്ച്ച അങ്കമാലി ഭാഗത്ത് നിന്നും വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു.
ഇതിന് ഏതാനും ദിവസം മുന്‍പ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിലെ സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞിരുന്നു. ലിങ്ക് റോഡുകളില്‍ നിന്ന് കയറി വരുന്ന വാഹനങ്ങള്‍ ദേശീയ പാതയിലൂടെ വേഗതയില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടി ഇടിച്ച് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരണപെടുന്നതുമൂലം ഈ പ്രദേശത്തെ ജനങ്ങള്‍ വളരെ ഭീതിയിലാണ്. ഇതിന് പരിഹാരം കാണുന്നതിന് ഇവിടെ സ്ഥിതി ചെയ്യുന്ന യു ടേണ്‍ മാറ്റിയാല്‍ മാത്രമെ കഴിയുകയുള്ളൂ കൂടാതെ റോഡ് നിര്‍മാണ കാലഘട്ടത്തിലെ അപാകതകളും ഈ പ്രദേശത്തെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
അങ്കമാലിയില്‍ നിന്ന് വടക്കോട്ടേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ കുത്തനെയുള്ള ഇറക്കത്തില്‍ വേഗത കൂടുന്നതും ഈ വേഗത ലിങ്ക് റോഡുകളില്‍ നിന്ന് കയറി വരുന്ന വാഹനക്കള്‍ക്ക് അറിയാന്‍ കഴിയുന്നില്ലന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്.
ഇതിനെല്ലാം പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago