HOME
DETAILS
MAL
ഇടശ്ശേരി അവാര്‍ഡ് നാല് പേര്‍ക്ക്
backup
December 07 2016 | 01:12 AM
തൃശൂര്‍: ഇടശ്ശേരി പുരസ്‌കാരം നിരൂപണശാഖയിലെ നാലു പേര്‍ക്ക് സമ്മാനിക്കും. ഡോ. എസ് ഗിരീഷ്‌കുമാറിന്റെ 'ഗന്ധമാദന ഗിരിനിരകളില്‍', ഡോ. മിനി പ്രസാദിന്റെ 'പെണ്‍കഥകളുടെ ഫെമിനിസ്റ്റ് വായന', ഡോ. വത്സലന്‍ വാതുശ്ശേരിയുടെ 'മലയാള സാഹിത്യനിരൂപണം അടരുകള്‍; അടയാളങ്ങള്‍', പ്രൊഫ. എ.എന്‍. കൃഷ്ണന്റെ 'അര്‍ഥ സംവാദം' എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാര തുകയായ 25,000 രൂപ ജേതാക്കള്‍ക്ക് തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. ജനുവരി ആദ്യ വാരത്തില്‍ തൃശൂരില്‍ നടത്താനിരിക്കുന്ന ഇടശ്ശേരി അനുസ്മരണത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."