മാലിന്യത്തില്‍ മുങ്ങി
കണ്ണൂര്‍: പ്ലാസ്റ്റിക്കിനും മാലിന്യത്തിനുമെതിരേ കൈകോര്‍ക്കുമ്പോഴും ജില്ലയിലെ നിരത്തുകളും പൊതു ഇടങ്ങളും മാലിന്യത്താല്‍ നിറയുന്നു. പുഴകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കുപ്പത്തൊട്ടികളായി. നിരത്തുകളും കണ്ടല്‍ വനമേഖലകളും മാലി ന്യത്താല്‍ വീര്‍പ്പമുട്ടുന്നു.
മാലിന്യ പ്രശ്നം കാരണം മാരകരോഗങ്ങളുടെ ജനിതക കേന്ദ്രങ്ങളായി നാടുമാറുകയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
കണ്ണൂര്‍ നഗരത്തില്‍ പലയിടത്തായി മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. കോര്പറേഷന് ശുചീകരണ വിഭാഗം ശേഖരിക്കുന്ന മാലിന്യം വേര്‍തിരിച്ച് കത്തിക്കുകയല്ലാതെ സംസ്കരണത്തിനു മറ്റു മാര്‍ഗങ്ങളില്ല.
ജില്ലയിലെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്കരണത്തിനു പദ്ധതികളില്ലാതെ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ പ്രധാന പുഴകളായ കവ്വായി, വളപട്ടണം, കാട്ടാമ്പള്ളി, പഴയങ്ങാടി പുഴകളില്‍ മാലിന്യം കാരണം രൂക്ഷമായ പരിസ്ഥിതി പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്.
കുമിഞ്ഞുകൂടിയ മാലിന്യം പുഴകളിലെ ജൈവസമ്പത്തി നു ഭീഷണിയായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല.
പാപ്പിനിശേരിയിലെ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ റോഡുവക്കുകള്‍, പഴയങ്ങാടി സുല്‍ത്താന്‍ തോട്, പഴയങ്ങാടി പുഴ, തളിപ്പറമ്പ പട്ടണത്തിലെ തോട്, പഴയങ്ങാടി ബസ്സ്റ്റാന്‍ഡ്, കക്കാട് പുഴ, വളപട്ടണം റെയില്‍വേക്ക് സമീപത്തെ പുഴയോരം, കവ്വായി കായല്‍, ചൊവ്വ തോട്, പുതിയതെരു മാര്‍ക്കറ്റ്, ചൂട്ടാട് കടപ്പുറം, കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത താവക്കരയിലെ ഒഴിഞ്ഞ പ്രദേശങ്ങള്‍, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന്റെ പിറകുവശം എന്നിവിടങ്ങളെല്ലാം മാലിന്യം തള്ളല്‍ കേന്ദ്രങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."