
ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി രോഹിത് ശർമ്മ

ദുബൈ: 2025 ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി കിരീടനേട്ടമാണിത്. 2002, 2013 എന്നീ വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനു മുമ്പ് ചാംപ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നത്.
മത്സരശേഷം ഏകദിന ക്രിക്കറ്റിൽ നിന്നും താൻ എപ്പോൾ വിരമിക്കുമെന്നതിനെക്കുറിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സംസാരിച്ചിരുന്നു. ഇപ്പോൾ താൻ വിരമിക്കുന്നില്ലെന്നാണ് രോഹിത് പറഞ്ഞത്.
'ഞാൻ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇപ്പോൾ ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ ഒന്നും തന്നെയില്ല. ഇപ്പോൾ എന്താണ് ചെയ്യുന്നത് അത് തന്നെ ഇനിയും തുടരും,' രോഹിത് ശർമ്മ പറഞ്ഞു.
ഫൈനലിൽ രോഹിത് ശർമ അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 83 പന്തിൽ 73 റൺസാണ് താരം നേടിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും രോഹിത് സ്വന്തമാക്കിയിരുന്നു. ഐസിസിയുടെ ഏകദിന ടൂർണമെന്റുകളിൽ ഫൈനലിൽ അർദ്ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി മാറാനും രോഹിത്തിന് സാധിച്ചിരുന്നു. സൗരവ് ഗാംഗുലിയും എംഎസ് ധോണിയും ആണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻമാർ.
അതേസമയം മത്സരത്തിൽ രോഹിത്തിന് പുറമെ ശ്രേയസ് അയ്യർ 62 പന്തിൽ 48 റൺസും കെഎൽ രാഹുൽ 33 പന്തിൽ പുറത്താവാതെ 34 റൺസും നേടി 50 പന്തിൽ 31 റൺസ് നേടി ശുഭ്മൻ ഗില്ലും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് വേണ്ടി ഡാറിൽ മിച്ചൽ, മൈക്കൽ ബ്രെയസ്വെൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 101 പന്തിൽ മൂന്ന് ഫോറുകൾ ഉൾപ്പെടെ 63 റൺസ് ആണ് മിച്ചൽ നേടിയത്. ബ്രെയ്സ്വെൽ 40 പന്തിൽ പുറത്താവാതെ 53 റൺസും നേടി. മൂന്ന് ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇന്ത്യൻ ബൗളിങ്ങിൽ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി നിർണായകമായി.
Rohit Sharma talks about his retirement in cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 2 days ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• 2 days ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• 2 days ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 2 days ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 2 days ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 2 days ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• 2 days ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• 2 days ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 2 days ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 2 days ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 2 days ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• 2 days ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 2 days ago
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും
Saudi-arabia
• 2 days ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
Cricket
• 3 days ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• 3 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• 3 days ago
300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
Cricket
• 3 days ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 3 days ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 3 days ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 3 days ago