സഊദി ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികളും
ജിദ്ദ: സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും നിര്‍മാണ സ്ഥാപനങ്ങള്‍ക്കും താല്പര്യം. പദ്ധതികള്‍ പൂര്‍ത്തിയാക്കി കഴിവു തെളിയിച്ച കമ്പനികളാണ് പദ്ധതികള്‍ ഏറ്റെടുക്കാന്‍ താല്പര്യം അറിയിച്ച് ഇന്ത്യന്‍ എംബസി വഴി സഊദി അധികൃതരെ സമീപിച്ചത്. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നിരവധി ഹൗസിങ് പദ്ധതികള്‍ ഇന്ത്യന്‍ കമ്പനികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സഊദിയിലുള്ള വിദഗ്ധ ഇന്ത്യന്‍ തൊഴിലാളികളും എന്‍ജിനീയര്‍മാരും ഈ രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ മുതല്‍ക്കൂട്ടാകും. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സൗഹൃദവും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള അനുകൂല സാഹചര്യവുമാണുള്ളത്.
അതേസമയം അധികൃതര്‍ നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഭവന പദ്ധതികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്ക് സാധിക്കുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സൂചന നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."