HOME
DETAILS

അംബേദ്കറുടെ ചരമവാര്‍ഷികം ആചരിച്ചു

  
backup
December 07, 2016 | 6:08 AM

%e0%b4%85%e0%b4%82%e0%b4%ac%e0%b5%87%e0%b4%a6%e0%b5%8d%e0%b4%95%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%ae%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95

തിരുവനന്തപുരം: ലോകോത്തരമായ ഭരണഘടന രാജ്യത്തിന് സംഭാവന ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡോ.ബി.ആര്‍.അംബേദ്ക്കറെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. ഇന്ദിരാഭവനില്‍ ഡോ.ബി.ആര്‍.അംബേദ്ക്കറുടെ 60ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കാലമെത്ര കഴിഞ്ഞിട്ടും ഇന്നും ദലിത് ആദിവാസി സമൂഹം രാജ്യത്ത് പലവിധ ചൂഷണത്തിന് വിധേയരാകുന്നുണ്ട്.കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളുടെ ആനുകൂല്യം അവരിലേക്ക് എത്തുന്നില്ല.ഇത്തരം ചൂഷണം നടക്കുന്നതിനാലാണ് തീവ്രവാദ പ്രസ്ഥാനങ്ങളും മാവോവാദി പ്രസ്ഥാനങ്ങളും തലപൊക്കുന്നത്. അതുകൊണ്ട് ദലിത് ആദിവാസി വിഭാഗങ്ങളെ ചൂഷണവിമുക്തമാക്കുന്ന സാഹചര്യം ഉണ്ടാക്കേണ്ടത് പരമപ്രധാനമാണെന്നും സുധീരന്‍ പറഞ്ഞു.
എല്‍.എല്‍.എമ്മിന് ഫസ്റ്റ് ക്ലാസ് നേടിയ എം.സ്.കെ .കോളനിയിലെ അഡ്വ.മഞ്ചുവിന് ക്യാഷ് അവാര്‍ഡും ചലചിത്ര സംവിധായകന്‍ പത്മകുമാറിന്റെ രൂപാന്തരം എന്ന സനിമയില്‍ അഭിനയിച്ച ബാലതാരം രജാജിനഗര്‍ കോളനിയിലെ സ്‌നേഹയ്ക്കും കെ.പി.സി.സി.യുടെ ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറിമാരായ മന്നാര്‍ അബ്ദുല്‍ ലത്തീഫ്,മണക്കാട് സുരേഷ് ,ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.വിദ്യാധരന്‍ എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago