HOME
DETAILS
MAL
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല
backup
December 07 2016 | 06:12 AM
പത്തനാപുരം: ജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ വാല്‍വ് തകര്‍ന്നതിനെ തുടര്‍ന്ന് ദിവസങ്ങളായി വെള്ളം പാഴാകുന്നു. വെള്ളമൊഴുക്കില്‍ ഒരു മാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡും തകര്‍ന്നു. അധികൃതര്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല.
പത്തനാപുരം കിഴക്കേത്തെരുവ് പാതയില്‍ പിടവൂര്‍ അങ്കണവാടിക്ക് സമീപമാണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്. കുര്യോട്ടുമല കുടിവെളള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. സംഭവം ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ തയാറായിട്ടില്ലെന്ന് പരിസരവാസികള്‍ പറയുന്നു. ഒരു മാസം മുമ്പ് ഏഴര ക്കോടിയോളം ചിലവഴിച്ച് ദേശീയ നിലവാരത്തില്‍ നിര്‍മിച്ച റോഡാണ് പൈപ്പ് പൊട്ടി ഒലിച്ച വെളളത്തില്‍ തകര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."