HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷന് ഉപരോധിച്ചു
backup
December 07 2016 | 08:12 AM
കൊല്ലം: യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷിനെ പൊലിസ് മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. ഇന്ന് രാവിലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊലീസ് സ്റ്റേഷന് ഉപരോധിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കള്ളക്കേസുണ്ടാക്കിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേ സമയം പൊലിസ് അറസ്റ്റിലായ മഹേഷിനെയടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."