സായുധസേന പതാകദിനം ആചരിച്ചു
കൊല്ലം: ജില്ലാതല സായുധസേനാ പതാകദിനാചരണം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മിത്ര.ടി ഉദ്ഘാടനം ചെയ്തു. പതാക നിധിയിലേക്ക് ആദ്യ സംഭാവന നല്‍കി കലക്ടര്‍ സ്റ്റാമ്പ് സ്വീകരിച്ചു. ജില്ലാ സൈനിക് ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ് കേണല്‍ (റിട്ട) പി. വിശ്വനാഥന്‍ അധ്യക്ഷനായി.
കൊല്ലം എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ട്രെയിനിങ് ഓഫിസര്‍ കേണല്‍ ജൂലിയന്‍ ദേവദാസ് സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. വിമുക്തഭടന്മാരുടെ സംഘടനാ പ്രതിനിധികളായ ആര്‍ .ജി .പിള്ള, എ. കോയക്കുട്ടി, മധു വട്ടവിള എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സൈനിക ക്ഷേമ ഓഫിസര്‍ പി.പി .ജയപ്രകാശ് സ്വാഗതവും വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ സി .സന്തോഷ് നന്ദിയും പറഞ്ഞു. വിമുക്ത ഭടന്മാര്‍, എന്‍.സി.സി കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാന സൈനിക ബോര്‍ഡ് വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് സായുധസേന പതാകനിധി വിനിയോഗിക്കുന്നത്. കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 25 ലക്ഷം രൂപ സമാഹരിക്കുവാനാണ് ഇക്കുറി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."