ഹരിതകേരളം പദ്ധതികള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ജലസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജനം, കൃഷിപരിപോഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിയില്‍ സംസ്ഥാനത്ത് 15965 പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്തെ കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ ഏലായില്‍ രാവിലെ ഒന്‍പതിന് വിത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും.
മന്ത്രി കടകംപ്പളളി സുരേന്ദ്രന്‍, പത്മശ്രീ ഡോ. കെ.ജെ. യേശുദാസ്, ചലച്ചിത്രതാരം മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയില്‍ വച്ച് അടുത്ത വര്‍ഷം അഞ്ച് ഏക്കര്‍ നെല്‍കൃഷി ചെയ്യുമെന്ന് പുതിയ കര്‍ഷകര്‍ മുഖ്യമന്ത്രിയ്ക്ക് സമ്മതപത്രം കൈമാറും. ചാക്ക വൈ.എം.എ. ലൈബ്രറിയില്‍ പ്ലാസ്റ്റിക് വിമുക്ത പരിപാടിയില്‍ മുന്‍മുഖ്യമന്ത്രി വി.എസ്.അചുതാനന്ദന്‍ പങ്കെടുക്കും.
നെടുമങ്ങാട് നഗരസഭയില്‍ തരിശുഭൂമിയില്‍ കൃഷി ഇറക്കുന്നതിന്റെ ഉദ്ഘടാനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ശുചിത്വ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കുലശേഖരം പഞ്ചായത്തിലെ പുന്നക്കുളം ഗ്രാമത്തില്‍ കൊല്ലം ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും. മലപ്പുറം ജില്ലയെ മഴക്കുഴി സമ്പൂര്‍ണ്ണ ജില്ലയായി പ്രഖ്യാപിക്കുന്ന പദ്ധതി മന്ത്രി കെ.ടി.ജലീല്‍ വളാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."